മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരന് 123 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. കോടതി വിധിക്ക് പിന്നാലെ പ്രതി കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് പ്രതിക്ക് തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവും അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ വിക്‌ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്‌ട പരിഹാരം നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശിക്ഷ വിധിക്ക് ശേഷം ജഡ്ജ്മെന്‍റ് കോപ്പിയില്‍ ഒപ്പിടാന്‍ കോടതിയുടെ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
2019-ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പ്രതി സ്വന്തം വീട്ടില്‍ വച്ച് സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ അതിജീവിത ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും കേസില്‍ പ്രതിയാണ്. വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാത്തതിനാലാണ് ഇയാളെ രണ്ടാം പ്രതിയാക്കിയത്.
ഇയാള്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്‌തതിനെ തുടര്‍ന്നാണ് ഒന്നാം പ്രതിക്കെതിരെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചത്. അരീക്കോട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അരീക്കോട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്‌ടര്‍മാരായിരുന്ന ശ്രീ എന്‍വി ദാസന്‍, ശ്രീ ബിനു തോമസ്, ശ്രീ ഉമേഷ്. എ, എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ ഹാജരായി.
Also Read: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രധാന വിധിയുമായി സുപ്രീം കോടതി