രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശുകയാണ് ഇന്ത്യയുടെ യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ (Yasahasvi Jaiswal). പരമ്പരയില്‍ മൂന്ന് മത്സരം പൂര്‍ത്തിയായപ്പോള്‍ 109 ശരാശരിയില്‍ 545 റണ്‍സാണ് 22കാരനായ താരം അടിച്ചെടുത്തത്. രണ്ട് ഇരട്ട സെഞ്ച്വറികളും സ്വന്തമാക്കാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട് (Yasahasvi Jaiswal Stats In India vs England Test Series 2024).
ബാറ്റുകൊണ്ട് മികവ് തുടരുന്നതിനിടെ പരമ്പരയില്‍ ബൗളറായും ടീമിന് വേണ്ട സംഭാവന നല്‍കാന്‍ ജയ്‌സ്വാളിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം അനില്‍ കുംബ്ലെ. പരിശീലന സെഷനുകളില്‍ ലെഗ് സ്‌പിന്നറായി ജയ്‌സ്വാള്‍ പന്തെറിയാറുണ്ട്. ഈ സാഹചര്യത്തിലാണ് കുംബ്ലെ തന്‍റെ ആവശ്യം താരത്തെ അറിയിച്ചത് (Anil Kumble Advice To Yashasvi Jaiswal).
'ബാറ്റിങ്ങ് മികച്ചതായിട്ടുണ്ട്, എന്നാല്‍ നിങ്ങള്‍ ഒരു കാര്യം തുടരണമെന്നാണ് എന്‍റെ ആഗ്രഹം. ലെഗ് സ്‌പിന്നറായി നെറ്റ്‌സില്‍ നിങ്ങള്‍ പന്തെറിയാറുണ്ട്. അതിനെ ഒരിക്കലും ഉപേക്ഷിക്കരുത്. കാരണം, എപ്പോള്‍ വേണമെങ്കിലും അത് ഉപയോഗപ്രദമായേക്കാം.
നിനക്ക് നടുവേദന ഉള്ള കാര്യം എനിക്കറിയാം. അത് മാറ്റിയെടുക്കാന്‍ പരിശ്രമിക്കുന്ന സമയത്ത് കുറച്ച് ഓവറുകള്‍ എറിയാന്‍ പന്ത് നല്‍കാന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയോട് പറയണം'- രാജ്‌കോട്ട് ടെസ്റ്റിന് ശേഷം അനില്‍ കുംബ്ലെ യശസ്വി ജയ്‌സ്വാളിനോട് പറഞ്ഞു. നായകൻ രോഹിത് ശര്‍മയും തന്നോട് ഈ കാര്യം പറഞ്ഞിട്ടുണ്ടെന്നും താന്‍ എപ്പോഴും പന്തെറിയാന്‍ തയ്യാറാണെന്നുമായിരുന്നു ജയ്‌സ്വാള്‍ കുംബ്ലെയ്‌ക്ക് നല്‍കിയ മറുപടി.
അതേസമയം, രാജ്‌കോട്ടില്‍ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 434 റണ്‍സിന്‍റെ കൂറ്റൻ ജയമായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നേടിയത് (India vs England 3rd Test Result). മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയ ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ ഇരട്ടസെഞ്ച്വറിയടിച്ച് ഇന്ത്യയ്‌ക്ക് വമ്പന്‍ ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. രാജ്‌കോട്ടില്‍ 236 പന്ത് നേരിട്ട ജയ്‌സ്വാള്‍ പുറത്താകാതെ 214 റണ്‍സായിരുന്നു നേടിയത്. 14 ഫോറും 12 സിക്‌സറും അടങ്ങിയതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്‌സ്.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 എന്ന നിലയില്‍ മുന്നിലെത്താനും ഇന്ത്യയ്‌ക്കായി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിന്‍റെ ജയമായിരുന്നു ഇംഗ്ലണ്ട് നേടിയത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരം 106 റണ്‍സിന് ജയിച്ച ഇന്ത്യ രാജ്‌കോട്ടിലും ജയം ആവര്‍ത്തിക്കുകയായിരുന്നു.