ഷാർജ (യുഎഇ): വനിതാ ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിന് ദാരുണ പരാജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹർമൻപ്രീത് കൗറിന്‍റെ ഇന്ത്യക്ക് 142 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. അപ്രതീക്ഷിത തോൽവി ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി. ഇനി മറ്റു ടീമുകളുടെ ജയപരാജയമായിരിക്കും ഇന്ത്യയുടെ സെമിയിലേക്കുള്ള കവാടം തുറക്കുക.
സെമിയിലെത്താൻ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരായ പാക്കിസ്ഥാന്‍റെ വിജയം ആവശ്യമാണ്. എന്നാല്‍ സെമിയിലെത്താനുള്ള പാക്കിസ്ഥാന്‍റെ പ്രതീക്ഷകളും ഇതുവരെ അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 4 മത്സരങ്ങളിൽ 2 എണ്ണം വിജയിച്ചു. നിലവിൽ ന്യൂസിലൻഡിനേക്കാൾ മികച്ച റൺ റേറ്റ് ഇന്ത്യയ്‌ക്കുണ്ട്.
A thrilling finish to the #INDvAUS contest ensures that three Group A sides remain in contention for a Women's #T20WorldCup semi-final spot.
— ICC (@ICC) October 13, 2024
Standings ➡ https://t.co/zNiSIgIa3z#WhateverItTakes pic.twitter.com/1B04jonIqi
പക്ഷെ ന്യൂസിലൻഡ് അടുത്ത കളിയില്‍ വിജയിച്ചാല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. തോറ്റാല്‍ കിവി ടീമിന് പണിക്കിട്ടും. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ന്യൂസിലൻഡ് സമനില നേടിയാലും സൂപ്പർ ഓവറിൽ തോറ്റാലും കിവീസിന്‍റെ നെറ്റ് റൺ റേറ്റ് ഇന്ത്യയേക്കാൾ കുറവായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് മറികടക്കാൻ പാകിസ്ഥാന് വലിയ വിജയം ആവശ്യമാണ്. പാക് പട ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ അവരുടെ മൊത്തം സ്‌കോറിന് അനുസരിച്ച് 47 മുതൽ 60 റൺസ് വരെ ജയിക്കേണ്ടിവരും. അവരുടെ മൊത്തം സ്‌കോർ കൂടുന്തോറും സെമി ഫൈനൽ യോഗ്യത ഉറപ്പാക്കാൻ വിജയ മാർജിൻ വർദ്ധിക്കും.
India still can Qualify for Semifinal in this Women's T20 World Cup 2024.
— Tanuj Singh (@ImTanujSingh) October 13, 2024
- If Pakistan beat New Zealand tomorrow's match...!!!! pic.twitter.com/9KYIQYaV97
മറുവശത്ത്, അവർ രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ കുറഞ്ഞത് 56 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തേണ്ടിവരും. അതിനാല്‍ സെമിയിലെത്താൻ ഇന്ത്യൻ ആരാധകർ ഇന്ന് പാകിസ്ഥാൻ വിജയിക്കുമെന്ന് പ്രതീക്ഷിക്കണം. ഗ്രൂപ്പ് ജേതാക്കളായി ഓസ്‌ട്രേലിയ സെമിഫൈനലിനുള്ള ടിക്കറ്റ് ബുക്ക് ചെയ്‌തുകഴിഞ്ഞു.
Also Read: യുവേഫ നേഷൻസ് ലീഗിൽ നാണംകെട്ട് ഹാലണ്ടിന്‍റെ നോർവേ, ഫിന്‍ലന്‍ഡിനെ തകര്‍ത്ത് ഇംഗ്ലണ്ട്