ETV Bharat / sports

ജോലിക്കെന്ന വ്യാജേന ക്രിക്കറ്റിനായി സ്വദേശം വിട്ടു, അച്ഛന്‍റെയും സഹോദരന്‍റെയും മരണം ഉലച്ചു, ദാരിദ്ര്യത്തോട് മല്ലിട്ട് ഒടുവില്‍ ഇന്ത്യന്‍ ടീമില്‍

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കുന്ന 313-ാമത്തെ താരമായി ആകാശ് ദീപ്

Akash Deep  India vs England 4th Test  ആകാശ് ദീപ്  ഇന്ത്യ vs ഇംഗ്ലണ്ട്
Akash Deep became the 313th player to represent India in Test cricket
author img

By ETV Bharat Kerala Team

Published : Feb 23, 2024, 5:01 PM IST

റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലൂടെ (India vs England 4th Test) ഇന്ത്യയ്‌ക്കായുള്ള തന്‍റെ അന്താരാഷ്‌ട്ര കരിയറിന് തുടക്കം കുറിച്ചിരിക്കുകയാണ് യുവ പേസര്‍ ആകാശ് ദീപ് (Akash Deep). ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് 27-കാരന് ടെസ്റ്റ് ക്യാപ് കൈമാറിയത്. ഇന്ത്യ എയ്‌ക്ക് വേണ്ടിയുള്ള പ്രകടനത്തിലൂടെയാണ് ബംഗാളിന്‍റെ താരമായിരുന്ന ആകാശ് ദീപിന് സീനിയര്‍ ടീമിലേക്ക് വിളിയെത്തിയത്.

ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടേണ്ടി വന്ന 27-കാരന് ഇന്ത്യന്‍ ടീമിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ആ കഥ ഇങ്ങനെ. ബിഹാറിലെ സസാരാം സ്വദേശിയായ ആകാശ് ദീപ് ചെറുപ്പം മുതല്‍ തന്നെ ക്രിക്കറ്റ് കളിക്കുന്നതിൽ അതീവ തത്പരനായിരുന്നു. എന്നാല്‍ പിന്തുണയ്‌ക്കാതിരുന്ന പിതാവ് നിരന്തരം നിരുത്സാഹപ്പെടുത്തി. (Who Is Akash Deep) ഒടുവില്‍ ജോലി കണ്ടെത്താനെന്ന വ്യാജേന സ്വദേശം വിട്ട ആകാശ് ദുർഗാപൂരിലേക്ക് പോയി.

അമ്മാവന്മാരിൽ ഒരാളുടെ പിന്തുണ ലഭിച്ചതോടെ അവിടെ ഒരു പ്രാദേശിക അക്കാദമിയിൽ ചേരാന്‍ താരത്തിന് കഴിഞ്ഞു. ആകാശിന്‍റെ വേഗവും മൂര്‍ച്ചയുമുള്ള പന്തുകള്‍ക്ക് എളുപ്പം തന്നെ ശ്രദ്ധ ലഭിച്ചുതുടങ്ങി. ക്രിക്കറ്റില്‍ വലിയ ഉയര്‍ച്ച തന്നെ താരം സ്വപ്‌നം കണ്ടിരുന്ന ഒരു സമയമായിരുന്നു ഇത്.

എന്നാല്‍ ആദ്യം പിതാവിന്‍റെയും പിന്നാലെ സഹോദരന്‍റെയും ജീവന്‍ കവര്‍ന്ന് വിധി ആകാശിനെ വെല്ലുവിളിച്ചു. ഇതോടെ വലിയ ദാരിദ്ര്യത്തിലേക്കാണ് ആകാശിന്‍റെ കുടുംബം വീണത്. ഒടുവില്‍ അമ്മയെ പരിചരിക്കുന്നതിനായി പണം കണ്ടെത്തുന്നതിനായി മൂന്ന് വര്‍ഷങ്ങള്‍ താരത്തിന് ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ടിയും വന്നു.

പക്ഷേ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം ആകാശിനെ ദുർഗാപൂരിലേക്ക് തിരികെ എത്തിച്ചു. അവിടെ നിന്നും കൊല്‍ക്കത്തയിലേക്ക് മാറിയ ആകാശ് ഒരു ബന്ധുവിനൊപ്പം ഒരു ചെറിയ വാടകമുറിയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ബംഗാൾ അണ്ടർ 23 ടീമിലേക്ക് എത്തിയ താരം 2019-ല്‍ ടീമിനായി അരങ്ങേറ്റം നടത്തുകയും ചെയ്‌തു.

ടീമിനായി തിളങ്ങിയതോടെ ഐപിഎല്ലിലേക്കും ആകാശിന് വിളിയെത്തി. ഐപിഎൽ 2022 സീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആയിരുന്നു ആകാശിനെ കൂടെക്കൂട്ടിയത്. ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കുന്ന 313-ാമത്തെ കളിക്കാരനായി മാറിയിരിക്കുകയാണ് ആകാശ്.

ALSO READ: നോ ബോളിൽ രക്ഷപ്പെട്ട ക്രൗളിയെ വീണ്ടും ബൗള്‍ഡാക്കി ; റാഞ്ചിയില്‍ മരണമാസ് കാട്ടി ആകാശ് ദീപ്

അതേസമയം തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ ഇംഗ്ലീഷിന്‍റെ ടോപ്‌ ഓര്‍ഡര്‍ ബാറ്റര്‍മാരെ കൂടാരം കയറ്റാന്‍ 27-കാരന് കഴിഞ്ഞിരുന്നു. ബെന്‍ ഡക്കറ്റിനെ ധ്രുവ് ജുറെലിന്‍റെ കയ്യിലെത്തിച്ചാണ് ആകാശ് ദീപ് തന്‍റെ ആദ്യ അന്താരാഷ്‌ട്ര വിക്കറ്റ് സ്വന്തമാക്കിയത്. പിന്നീട് ഒല്ലി പോപ്പ്, സൗക്ക് ക്രൗളി എന്നിവരേയും ആകാശ് ദീപ് തിരിച്ചയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.