മുംബൈ (മഹാരാഷ്ട്ര): ഋഷഭ് പന്തിന്‍റെ തകർപ്പൻ അർധസെഞ്ചുറി പാഴായി. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റിന്‍റെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വന്തം തട്ടകത്തിൽ ഇന്ത്യ നാണംകെട്ട വൈറ്റ്‌വാഷ് നേരിട്ടു. വാങ്കഡെ സ്റ്റേഡിയത്തിൽ 147 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 121 റൺസിന് രണ്ടാം ഇന്നിങ്സിൽ പുറത്തായി. 25 റൺസ് വിജയത്തോടെ ന്യൂസീലൻഡ് പരമ്പര 3–0ന് സ്വന്തമാക്കി.
ടെസ്റ്റിൽ ആദ്യമായാണ് ഇന്ത്യ ഒരു പരമ്പരയിലെ എല്ലാം മത്സരങ്ങളും പരാജയപ്പെടുന്നത്. അവസാന ടെസ്റ്റിൽ വിജയിക്കാന്‍ ഇന്ത്യക്ക് 147 റൺസ് വേണ്ടിയിരുന്നെങ്കിലും 121 റൺസ് മാത്രമാണ് നേടാനായത്. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ (11), യശസ്വി ജയ്സ്വാൾ (അഞ്ച്), ശുഭ്മൻ ഗില്‍ (ഒന്ന്), വിരാട് കോലി (ഒന്ന്), സർഫറാസ് ഖാൻ (ഒന്ന്) എന്നിവര്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ 5 വിക്കറ്റിന് 29 എന്ന നിലയിൽ തകർച്ചയിലായിരുന്ന ഇന്ത്യയെ ഋഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ചെറുതായി വീണ്ടെടുത്തത്.
#TeamIndia came close to the target but it's New Zealand who win the Third Test by 25 runs.
— BCCI (@BCCI) November 3, 2024
Scorecard - https://t.co/KNIvTEyxU7#INDvNZ | @IDFCFIRSTBank pic.twitter.com/4BoVWm5HQP
വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും പൊടുന്നനെ ഇന്ത്യയുടെ വിക്കറ്റുകള്‍ തെറിച്ചു. മൂന്നാം ദിനം 174 റൺസെടുത്ത് ന്യൂസീലൻഡ് പുറത്തായി. രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്സിലും അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. മുംബൈ ടെസ്റ്റിൽ 10 വിക്കറ്റുകളാണ് ജഡേജ എറിഞ്ഞിട്ടത്.
End of a magnificent knock 👏👏
— BCCI (@BCCI) November 3, 2024
Rishabh Pant departs after scoring 64 off just 57 deliveries when the going got tough 👌👌
Live - https://t.co/KNIvTEyxU7#TeamIndia | #INDvNZ | @IDFCFIRSTBank | @RishabhPant17 pic.twitter.com/OPnCzq18aK
ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്താണ് എടുത്താണ് ഇന്ത്യ പുറത്തായത്. കിവീസിനെതിരേ 28 റണ്‍സിന്‍റെ ലീഡ് നേടി.106 റണ്‍സെടുത്ത ശുഭ്‌മന്‍ ഗില്ലും 60 റണ്‍സെടുത്ത റിഷഭ് പന്തും തിളങ്ങിയപ്പോള്‍ രോഹിത് ശര്‍മ(18), വിരാട് കോലി(4), സര്‍ഫറാസ് ഖാന്‍(0), രവീന്ദ്ര ജഡേജ(14), രവിചന്ദ്രന്‍ അശ്വിന്‍(6) എന്നിവര്‍ വീണു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ന്യൂസിലന്‍ഡിനു വേണ്ടി അഞ്ച് വിക്കറ്റുകള്‍ തെറുപ്പിച്ച അജാസാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 235 റണ്‍സിലാണ് പുറത്തായത്. രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റും വാഷിങ്ടണ്‍ സുന്ദറും നാല് വിക്കറ്റും തെറുപ്പിച്ചു.
Also Read: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍; മുംബൈ സിറ്റിയെ നേരിടും, മത്സരം നിര്‍ണായകം