ETV Bharat / sports

കോലിയുടെ മൂന്നാം നമ്പര്‍ സഞ്‌ജുവിന്?; ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ, മത്സരം കാണാനുള്ള വഴികള്‍ - India Vs Bangladesh

ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. മത്സരം ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റേഡിയത്തില്‍.

T20 WORLD CUP 2024  SANJU SAMSON  ROHIT SHARMA  സഞ്‌ജു സാംസണ്‍
SANJU SAMSON AND ROHIT SHARMA (IANS)
author img

By ETV Bharat Kerala Team

Published : May 31, 2024, 1:00 PM IST

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന്‍റെ അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂൺ 1-ന് ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിന് ഇറങ്ങും മുമ്പ്, ഇന്നലെ ന്യൂയോർക്കിൽ താരങ്ങള്‍ രണ്ടാം പരിശീലന സെഷനിൽ ഏര്‍പ്പെട്ടിരുന്നു. കാലാവസ്ഥയോട് പൊരുത്തപ്പെടുകയെന്നതാണ് താരങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി.

റിസര്‍വ്‌ താരങ്ങളായ റിങ്കു സിങ്ങും, ഖലീൽ അഹമ്മദും, അവേഷ് ഖാനും ഉള്‍പ്പെടെ മുഴുവന്‍ സ്‌ക്വാഡും ഇന്നലെ പരിശീലനത്തിന് ഇറങ്ങി എന്നത് ഏറെ ശ്രദ്ധേയമാണ്. കളിക്കാരുടെ പരിശീലന വീഡിയോ ബിസിസിഐ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, സൂര്യകുമാര്‍ യാദവ്, സഞ്‌ജു സാംസണ്‍ എന്നിവരെയൊക്കെ വീഡിയോയില്‍ കാണാം.

മൂന്നാം നമ്പര്‍ സഞ്‌ജുവിന്?: ടൂര്‍ണമെന്‍റിനായി മറ്റ് താരങ്ങള്‍ നേരത്തെ തന്നെ ന്യൂയോര്‍ക്കിലേക്ക് എത്തിയപ്പോള്‍ വിരാട് കോലി വ്യാഴായ്‌ച്ചയാണ് മുംബൈയില്‍ നിന്നും പുറപ്പെട്ടത്. സന്നാഹ മത്സരത്തിന് മുന്നോടിയായി 35-കാരന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നാളെ ബംഗ്ലാദേശിനെതിരെ കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കോലി കളിച്ചില്ലെങ്കില്‍ മൂന്നാം നമ്പറില്‍ സഞ്‌ജു സാംസണ് അവസരം ലഭിച്ചേക്കും. ടൂര്‍ണമെന്‍റിന് മുന്നോടിയായി ഇന്ത്യയുടെ ഏക സന്നാഹ മത്സരമാണിത്. ന്യൂയോർക്ക് നാസോ കൗണ്ടി സ്റ്റേഡിയമാണ് വേദി.

കളി കാണാന്‍...,: ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക. ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് ഇന്ത്യയില്‍ മത്സരം ലഭ്യമാവുക. ഓണ്‍ലൈനായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സെറ്റിലും മത്സരം ലഭ്യമാണ്.

ഇന്ത്യയുടെ മത്സരങ്ങള്‍: ടൂര്‍ണമെന്‍റില്‍ ചിരവൈരികളായ പാകിസ്ഥാന്‍, കാനഡ, അയര്‍ലന്‍ഡ്, ആതിഥേയരായ അമേരിക്ക എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യ കളിക്കുന്നത്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഒമ്പതിന് ചിരവൈരികളായ പാകിസ്ഥാനെതിരെയും ടീം കളിക്കും. തുടര്‍ന്ന് 12-ന് ആതിഥേയരായ അമേരിക്കയെ നേരിടുന്ന രോഹിത് ശര്‍മയുടെ സംഘം 15-ന് കാനഡയ്‌ക്ക് എതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം കളിക്കുക.

ALSO READ: 'രോഹിത് ഓപ്പണറാകേണ്ട, നാലാം നമ്പറില്‍ ഇറങ്ങിയാല്‍ മതി'; ജയ്‌സ്വാളിനൊപ്പമെത്തേണ്ടത് ഈ താരമെന്ന് വസീം ജാഫര്‍ - Wasim Jaffer On T20 WC India Lineup

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി , സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.