ETV Bharat / sports

പാരിസില്‍ രണ്ടാം ഒളിമ്പിക് മെഡല്‍ 'പൊക്കും' മീരാബായ് ചാനു - Mirabai Chanu Paris Olympics 2024 - MIRABAI CHANU PARIS OLYMPICS 2024

പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ഭാരോദ്വഹന താരം മീരാബായ് ചാനു. ടോക്കിയോവില്‍ വെള്ളി മെഡല്‍ നേടിയ ചാനു ഇത്തവണ സ്വര്‍ണം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

Mirabai Chanu  Paris Olympics 2024  India medal hope in Paris 2024  മീരാബായ് ചാനു പാരിസ് ഒളിമ്പിക്‌സ്
മീരാബായ് ചാനു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 24, 2024, 1:25 PM IST

പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഭാരോദ്വഹനത്തില്‍ പങ്കെടുക്കുന്ന ഒറ്റ താരമേയുള്ളൂ. അത് മണിപ്പൂരില്‍ നിന്നുള്ള 29 കാരി മീരാബായ് ചാനുവാണ്. ഇംഫാലിലെ നോംഗ്പോക് കാക്‌ചിങ്ങ് ഗ്രാമത്തില്‍ സാധാരണ കുടുംബത്തില്‍ പിറന്ന മീരാബായ് ചാനുവിന് ചെറുപ്പത്തില്‍ വിറകുകെട്ടുകള്‍ ചുമന്നായിരുന്നു ശീലം. കായിക മോഹങ്ങള്‍ ഉണ്ടായിരുന്നങ്കിലും അമ്പെയ്ത്തിലായിരുന്നു ചാനുവിന്‍റെ കണ്ണ്.

ഇംഫാലില്‍ ഒരു സ്പോര്‍ട്‌സ് കോംപ്ലെക്‌സില്‍ നടന്ന വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് അവിചാരിതമായാണ് മീരാബായ് ചാനു കാണുന്നത്. അത് അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു. അന്നത്തെ അറിയപ്പെടുന്ന വെയ്റ്റ് ലിഫ്റ്റര്‍ കുഞ്ച റാണി ദേവിയായിരുന്നു ചാനുവിന് പ്രചോദനവും മാതൃകയും.

Mirabai Chanu  Paris Olympics 2024  India medal hope in Paris 2024  മീരാബായ് ചാനു പാരിസ് ഒളിമ്പിക്‌സ്
മീരാബായ് ചാനു (file image) (ANI)

പാരീസില്‍ സായിഖോം മീരാബായ് ചാനു ലക്ഷ്യം വെക്കുന്നത് തുടര്‍ച്ചയായി രണ്ടാം ഒളിമ്പിക് മെഡലാണ്. ടോക്കിയോവില്‍ വെള്ളി മെഡല്‍ നേടിയ ചാനു പാരീസില്‍ അത് പൊന്നാക്കാന്‍ തന്നെ ഉറച്ചാണ് ഇറങ്ങുന്നത്. ടോക്കിയോവില്‍ 49 കിലോ വിഭാഗത്തിലായിരുന്നു മീരാബായ് ചാനുവിന്‍റെ മെഡല്‍ നേട്ടം.2000 ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി നേടിയ വെങ്കല മെഡലിനു ശേഷം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ അടുത്ത മെഡലായിരുന്നു അത്.

മീരാബായ് ചാനു (file image) (Getty Images)

സ്കോട്‌ലണ്ടില്‍ നടന്ന 2014 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടുമ്പോള്‍ മീരാബായ് ചാനുവിന് പ്രായം 20. 2017 ല്‍ അമേരിക്കയില്‍ നടന്ന ലോക വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മീരാബായ് ചാനു സ്വര്‍ണം നേടി. 94 ലും 95 ലും കര്‍ണം മല്ലേശ്വരി നേടിയ സ്വര്‍ണത്തിനു ശേഷം ഒരിന്ത്യക്കാരി ലോക വെയ്റ്റ്ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ നേടുന്ന സ്വര്‍ണത്തിന് തിളക്കമേറെയായിരുന്നു.

2018 -ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ചാനു സ്വര്‍ണ നേട്ടം ആവര്‍ത്തിച്ചെങ്കിലും പുറത്തിനേറ്റ പരിക്ക് അല്‍പ്പ കാലത്തേക്ക് അവരെ കളിക്കളത്തില്‍ നിന്നകറ്റി. അടുത്ത വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പിലൂടെ തിരിച്ചുവരാനൊരുങ്ങിയ ചാനുവിന് പക്ഷേ നാലാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെട്ടേണ്ടി വന്നു. ഇതിന് ചാനു കണക്ക് തീര്‍ത്തത് 2021 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിലൂടെയാണ്.

ALSO READ: 'മടി കാരണം ടെന്നീസ് റാക്കറ്റ് താഴെവച്ചു, പിന്നെയെടുത്തത് പിസ്‌റ്റള്‍..!'; പാരിസില്‍ ഇന്ത്യൻ പ്രതീക്ഷയായി ഇരുപതുകാരി - Shooter Rhythm Sangwan

അവിടെ ക്ലീനിലും ജെര്‍ക്കിലുമായി 119 കിലോ ഉയര്‍ത്തി ചാനു ലോക റെക്കോഡിട്ടു. പിന്നെ ടോക്കിയോവില്‍ കാര്യങ്ങള്‍ മീരാബായ് ചാനുവിന്‍റെ വരുതിയിലായിരുന്നു. സ്‌നാച്ചില്‍ 87 കിലോയും ക്ലീനിലും ജെര്‍ക്കിലുമായി 115 കിലോയും ഉയര്‍ത്തിയപ്പോള്‍ വെള്ളി മെഡല്‍ ചാനുവിനൊപ്പം പോന്നു.

പിന്നീട് പരിക്കിന്‍റെ പിടിയിലായിരുന്നിട്ടും 2023 ലെ ഹാങ്ങ്ഷൂ ഏഷ്യന്‍ ഗെയിംസിലും മീരബായ് ചാനു മത്സരിക്കാനിറങ്ങി. നാലാം സ്ഥാനം മാത്രമാണ് കിട്ടിയത്. എന്നാല്‍ മൂന്നാം ഒളിമ്പിക്‌സിനിറങ്ങുന്ന മീര ബായ് ചാനുവിന് അസാധ്യമായി ഒന്നുമില്ല. സ്‌നാച്ചില്‍ 88 കിലോയും ക്ലീനിലും ജെര്‍ക്കിലുമായി 119 കിലോയും ഉയര്‍ത്തിയിട്ടുള്ള മീരാബായ് ചാനു അതിനടുത്ത പ്രകടനം പാരീസില്‍ ആവര്‍ത്തിച്ചാല്‍ പോഡിയത്തില്‍ സ്ഥാനം ഉറപ്പിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.