ETV Bharat / sports

പൊന്ന് മക്കളേ... നേടിയെടുത്തല്ലോ; സ്‌മൃതി മന്ദാനയെ വീഡിയോ കോളില്‍ അഭിനന്ദിച്ച് വിരാട് കോലി - WPL 2024

വനിത ഐപിഎല്‍ നേട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്‌മൃതി മന്ദാനയെ വീഡിയോ കോളിലൂടെ അഭിനന്ദിച്ച് വിരാട് കോലി.

Virat Kohli calls Mandhana  Virat Kohli chants in WPL final  Smriti Mandhana  Womens Premier League 2024
Virat Kohli congratulate Smriti Mandhana for WPL 2024 Win
author img

By ETV Bharat Kerala Team

Published : Mar 18, 2024, 1:26 PM IST

ന്യൂഡല്‍ഹി : ഐപിഎല്ലിന്‍റെ (IPL) 16 വര്‍ഷങ്ങള്‍ നീണ്ട ചരിത്രത്തില്‍ ഒരൊറ്റ കിരീടം പോലും നേടാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Bangalore) കഴിഞ്ഞിട്ടില്ല. എന്നാല്‍ വനിത ഐപിഎല്ലിന്‍റെ (WPL 2024) രണ്ടാം പതിപ്പില്‍ തന്നെ കിരീടം തൂക്കിയിരിക്കുകയാണ് ആര്‍സിബി. ആവേശം അവസാന ഓവര്‍ വരെ നീണ്ട ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ (Delhi Capitals) തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടിയിരിക്കുന്നത്.

ടീമിന്‍റെ വിജയത്തിന് പിന്നാലെ ആര്‍സിബി നായിക സ്‌മൃതി മന്ദാനയെ തേടിയെത്തിയെത്തിയ ആദ്യ അഭിനന്ദനങ്ങളിലൊന്ന് പുരുഷ ടീമിന്‍റെ മുന്‍ നായകന്‍ വിരാട് കോലിയുടേതാണ് (Virat Kohli). വീഡിയോ കോളിലൂടെയാണ് സ്‌മൃതിയ്‌ക്കും സംഘത്തിനും കിങ്‌ കോലി ആശംസ അറിയിച്ചത്. സ്‌മൃതിയ്‌ക്ക് കോലി ആശംസ നേരുന്നതിന്‍റെ ചിത്രം ഫ്രാഞ്ചൈസി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയിട്ടും തങ്ങളുടെ വനിത താരങ്ങളുടെ നേട്ടത്തെ കോലി അഭിനന്ദിച്ചിരുന്നു. 'സൂപ്പർ വുമൺ' എന്നായിരുന്നു കോലിയുടെ പ്രശംസ. ലണ്ടനില്‍ നിന്നും കഴിഞ്ഞ ദിവസാണ് കോലി നാട്ടിലേക്ക് തിരികെ എത്തിയത്. വനിത ഐപിഎല്‍ ഫൈനലിനായി കോലി എത്തിയിരുന്നില്ലെങ്കിലും ആദ്യാവസാനം വരെ സ്റ്റേഡിയം കോലി വിളികളാല്‍ മുഖരിതരമായിരുന്നു.

അതേസമയം എട്ട് വിക്കറ്റുകള്‍ക്കായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ഔട്ടായി. മികച്ച തുടക്കം ലഭിച്ചതിന് ശേഷമായിരുന്നു ഡല്‍ഹി ചെറിയ സ്‌കോറില്‍ ഒതുങ്ങിയത്.

തകര്‍ത്തടിച്ച ഷഫാലി വര്‍മയ്‌ക്ക് (27 പന്തില്‍ 44) ക്യാപ്റ്റന്‍ മെഗ് ലാനിങ് (23 പന്തില്‍ 23) പിന്തുണ നല്‍കിയതോടെ ഏഴ്‌ ഓവറുകളില്‍ 64 റണ്‍സായിരുന്നു ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ന്നത്. എന്നാല്‍ സോഫി മൊളീനക്‌സ് എറിഞ്ഞ എട്ടാം ഓവറില്‍ ആര്‍സിബി വമ്പന്‍ തിരിച്ചുവരവ് നടത്തി.

ആദ്യ പന്തില്‍ ഷഫാലി പുറത്ത്. ജെമീമ റോഡ്രിഗസും അലീസ് ക്യാപ്‌സിയും ഈ ഓവറില്‍ പുറത്തായതോടെ ഡല്‍ഹിക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. തുടര്‍ന്നെത്തിയവരില്‍ രാധ യാദവ് (9 പന്തില്‍ 12), അരുന്ധതി റെഡ്ഡി (13 പന്തില്‍ 10) എന്നിവരാണ് രണ്ടക്കം കണ്ടത്. ബാംഗ്ലൂരിനായി ശ്രേയങ്ക പാട്ടീല്‍ നാല് വിക്കറ്റുകളുമായി തിങ്ങളി. സോഫീ മൊളീനക്‌സ് മൂന്നും ആശ ശോഭന രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.

ALSO READ: 'ഒഴിവാക്കുന്നതിന് പിന്നില്‍ ജയ്‌ ഷാ, എന്നാല്‍ കോലിയ്‌ക്ക് വേണ്ടി രോഹിത് നിലകൊണ്ടു' ; വെളിപ്പെടുത്തലുമായി മുന്‍ താരം

മറുപടിക്ക് ഇറങ്ങിയ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്. സോഫി ഡിവൈന്‍ (27 പന്തില്‍ 32), ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന (39 പന്തില്‍ 31) എന്നിവര്‍ പുറത്തായപ്പോള്‍ എല്ലിസ് പെറിയും (37 പന്തില്‍ 35*) റിച്ച ഘോഷും (14 പന്തില്‍ 17*) പുറത്താവാതെ നിന്നാണ് ബാംഗ്ലൂരിന്‍റെ വിജയം ഉറപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.