കാൺപൂർ: അന്താരാഷ്ട്ര ക്രിക്കറ്റിൽ 27,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി വിരാട് കോലി. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് താരം നേട്ടം കൈവരിച്ചത്. സച്ചിൻ ടെണ്ടുൽക്കർ, കുമാർ സംഗക്കാര, റിക്കി പോണ്ടിങ് എന്നിവർക്ക് ശേഷം 27,000 റൺസ് തികയ്ക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരം കൂടിയാണ് കോലി. 34,357 റൺസുമായി സച്ചിൻ ഒന്നാം സ്ഥാനത്തും 28016 റൺസുമായി സംഗക്കാരയും 27483 റൺസുമായി പോണ്ടിങ്ങും പട്ടികയിൽ മുന്നിലുണ്ട്.
623 ഇന്നിങ്‌സുകളില്‍ നിന്ന് നേട്ടം കൈവരിച്ച സച്ചിനെ മറികടന്ന് വിരാട് കോലി ഏറ്റവും വേഗത്തിൽ 27,000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന താരമായി. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിലുമായി 594 ഇന്നിങ്സുകൾ കോലി കളിച്ചിട്ടുണ്ട്. സംഗക്കാര 648ലും പോണ്ടിങ് 650ലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
2023 ഫെബ്രുവരിയിൽ 25,000 അന്താരാഷ്ട്ര റൺസ് തികച്ച ഏറ്റവും വേഗമേറിയ ബാറ്ററായിരുന്നു കോലി. 2023 ഒക്ടോബറിൽ ഏറ്റവും വേഗത്തിൽ 26,000 റൺസ് തികച്ച കോലി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഏറ്റവും വേഗത്തിൽ 27,000 റൺസ്
- 594 ഇന്നിങ്സ് - വിരാട് കോലി
- 623 ഇന്നിങ്സ് - സച്ചിൻ ടെണ്ടുൽക്കർ
- 648 ഇന്നിങ്സ് - കുമാർ സംഗക്കാര
- 650 ഇന്നിങ്സ് - റിക്കി പോണ്ടിങ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്
- സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ) 782 ഇന്നിങ്സുകളിൽ - 34,357 റൺസ്
- കുമാർ സംഗക്കാര (ശ്രീലങ്ക) 666 ഇന്നിങ്സുകളിൽ - 28,016 റൺസ്
- റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) 668 ഇന്നിങ്സുകളിൽ - 27,483 റൺസ്
- വിരാട് കോaലി (ഇന്ത്യ) 594 ഇന്നിങ്സുകളിൽ - 27,009 റൺസ്
- മഹേല ജയവർധനെ (ശ്രീലങ്ക) 725 ഇന്നിങ്സുകളിൽ - 25,957 റൺസ്