ചെന്നൈ: അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് പരമ്പരയുടെ അഞ്ചാം സീസൺ ഓഗസ്റ്റ് 22ന് ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. സെപ്തംബർ ഏഴ് വരെ നടക്കുന്ന ടൂർണമെന്‍റ് തമിഴ്‌നാട് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. ചെന്നൈ ലയൺസും ബെംഗളൂരു സ്‌മാഷേഴ്‌സും തമ്മിലുള്ള ലീഗ് മത്സരത്തിൽ ചെന്നൈ ടീം 11-4ന് തോറ്റു. നേരത്തെ നടന്ന മറ്റൊരു ലീഗ് മത്സരത്തിൽ പുനേരി പൾട്ടൻസ് 10-5ന് അഹമ്മദാബാദ് എസ്ജി പൈപ്പേഴ്‌സിനെ തോൽപിച്ചിരുന്നു.
പുതിയ രണ്ട് ടീമുകളായ അഹമ്മദാബാദ് എസ്‌ജി പൈപ്പേഴ്‌സ്, ജയ്‌പൂര്‍ പാട്രിയറ്റ്‌സ് അടക്കം ഗോവ ചലഞ്ചേഴ്‌സ്, ചെന്നൈ ലയൺസ്, ദബാംഗ് ഡൽഹി ടിഡിസി, യു മുംബ ഡിഡി, പുനേരി പൾട്ടൻ, പിപിജി ബാംഗ്ലൂർ സ്‌മാഷേഴ്‌സ് ഉള്‍പ്പെടെ മൊത്തം 8 ടീമുകളാണ് പരമ്പരയിൽ മത്സരിക്കുന്നത്.
8 ടീമുകളെ 4 ഡിവിഷനുകളായി തിരിച്ച് ഓരോ ടീമും അവരവരുടെ ഡിവിഷനിലെ മറ്റ് ടീമുകളുമായി ഒരു തവണ മൾട്ടി-മാച്ച് കളിക്കും. ഓരോ ടീമും 5 മത്സരങ്ങൾ വീതം കളിക്കും. ലീഗ് റൗണ്ടിൽ ആകെ 20 മത്സരങ്ങളാണ് നടക്കുക. ഈ പരമ്പരയിൽ, 2 പുരുഷ സിംഗിൾസ് മത്സരങ്ങളും 2 വനിതാ സിംഗിൾസ് മത്സരങ്ങളും 1 മിക്‌സഡ് ഡബിൾസ് മത്സരവും അടങ്ങുന്ന ഓരോ ടൂർണമെന്‍റിലും ആകെ 5 മത്സരങ്ങൾ കളിക്കും.ഇരു വിഭാഗങ്ങളിലെയും ആദ്യ 2 ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും.