ചെന്നൈ: അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് പരമ്പരയിൽ ഇന്നലെ നടന്ന മത്സരത്തില്‍ ദബാംഗ് ഡൽഹിയെ ചെന്നൈ ലയൺസ് പരാജയപ്പെടുത്തി. 8-7 എന്ന സ്‌കോറിനാണ് ചെന്നൈയുടെ തകര്‍പ്പന്‍ ജയം. ആദ്യ പുരുഷന്മാരുടെ മത്സരത്തിൽ ഡൽഹിയുടെ ആൻഡ്രിസ് ലിവാങ്കിയെ 2-1ന് തോൽപ്പിച്ച് ചെന്നൈ താരം ശരത്കമലാണ് സ്‌കോറിങ് തുറന്നത്. തുടർന്ന് വനിതാ സിംഗിൾസിലും മിക്‌സഡ് ഡബിൾസിലും ചെന്നൈ ടീം 2-1ന് ജയിച്ചു. കഴിഞ്ഞ ദിവസം വനിതാ സിംഗിൾസ് മത്സരത്തിൽ ചെന്നൈ 3-0ന് തോറ്റിരുന്നു.
അഹമ്മദാബാദ് എസ്‌ജി പൈപ്പേഴ്‌സ്, ജയ്‌പൂര്‍ പാട്രിയറ്റ്‌സ് അടക്കം ഗോവ ചലഞ്ചേഴ്‌സ്, ചെന്നൈ ലയൺസ്, ദബാംഗ് ഡൽഹി ടിഡിസി, യു മുംബ ഡിഡി, പുനേരി പൾട്ടൻ, പിപിജി ബാംഗ്ലൂർ സ്‌മാഷേഴ്‌സ് ഉള്‍പ്പെടെ മൊത്തം 8 ടീമുകളാണ് പരമ്പരയിൽ മത്സരിക്കുന്നത്.
Clean sweep ✅
— Ultimate Table Tennis (@UltTableTennis) August 25, 2024
First ever UTT win ✅
2️⃣1️⃣-year old 🌟 Diya Chitale is your IndianOil Player of the tie ⏩ Chennai Lions v Dabang Delhi T.T.C 🤩❤️
📲 Watch IndianOil #UTT2024 live on JioCinema and Sports18 Khel in India and on Facebook Live outside India… pic.twitter.com/BC2f9r98zy
8 ടീമുകളെ 4 ഡിവിഷനുകളായി തിരിച്ച് ഓരോ ടീമും അവരവരുടെ ഡിവിഷനിലെ മറ്റ് ടീമുകളുമായി ഒരു തവണ മൾട്ടി-മാച്ച് കളിക്കും. ഓരോ ടീമും 5 മത്സരങ്ങൾ വീതം കളിക്കും. ലീഗ് റൗണ്ടിൽ ആകെ 20 മത്സരങ്ങളാണ് നടക്കുക. ഈ പരമ്പരയിൽ, 2 പുരുഷ സിംഗിൾസ് മത്സരങ്ങളും 2 വനിതാ സിംഗിൾസ് മത്സരങ്ങളും 1 മിക്‌സഡ് ഡബിൾസ് മത്സരവും അടങ്ങുന്ന ഓരോ ടൂർണമെന്‍റിലും ആകെ 5 മത്സരങ്ങൾ കളിക്കും.