ചെന്നൈ: അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് പരമ്പര ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു. ഇന്നലെ ബെംഗളൂരു സ്‌മാഷേഴ്‌സും പുനേരി പൾട്ടനും കടുത്ത മത്സരം കാഴ്‌ചവച്ചു. മത്സരത്തില്‍ 10-5ന് ബെംഗളൂരു ടീം വിജയിച്ചു. ആദ്യ പുരുഷ സിംഗിൾസിൽ ബെംഗളൂരുവിന്‍റെ ജോൺ ചന്ദ്രയും പുനേരിയുടെ അങ്കുർ ഭട്ടാചാര്യയും ഏറ്റുമുട്ടി. 2-1ന് ജയിച്ച് അങ്കുർ പുനെരി ടീമിന്‍റെ പോയിന്‍റ് ഉയര്‍ത്തി.
2️⃣ tie’s IN! 😮💨
— Ultimate Table Tennis (@UltTableTennis) August 26, 2024
📲 Watch IndianOil #UTT2024 live on JioCinema and Sports18 Khel in India and on Facebook Live outside India
Tickets available on https://t.co/or5ruqsUAS
🔗https://t.co/OG2cOMu4qB #UTT #UltimateTableTennis #TableTennis #HarShotMeinMazaa #IndianOilUTT pic.twitter.com/tdLvQJ4ZLI
എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ പൂനെയ്ക്ക് തിരിച്ചടി നേരിട്ടു. വനിതാ സിംഗിൾസിൽ മണിക പത്രയും ഹൈക്ക മുഖർജിയും ഏറ്റുമുട്ടി. ഇതിൽ ബെംഗളൂരു ടീം 2-1ന് ജയിച്ചു. പിന്നാലെ മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ ബെംഗളൂരുവിന്‍റെ റോബിൾസ്-മാണിക സഖ്യവും പൂനെയുടെ അനിർബൻ-ബജോർ സഖ്യത്തെ നേരിട്ടു. ഒടുവിൽ 2-1ന് റോബിൾസ്-മാനിക്ക ജയിച്ചു. പിന്നീട് പൂനെയ്ക്ക് തിരിച്ചുവരാനായില്ല. മികച്ച പ്രകടനത്തോടെ ബെംഗളൂരു ടീം പോയിന്‍റ് നിലയില്‍ മുന്നേറി. വനിതാ സിംഗിൾസ് മത്സരത്തിൽ ലില്ലി ഷാങ്ക് - യാഷിനി ശിവശങ്കർ ഏറ്റുമുട്ടി.
Ankur Bhattacharjee’s 🚀 strike is your @Dafanewsindia shot of the tie ⏩ Bengaluru Smashers 🆚 Puneri Paltan TT 🤯
— Ultimate Table Tennis (@UltTableTennis) August 26, 2024
📲 Watch IndianOil #UTT2024 live on JioCinema and Sports18 Khel in India and on Facebook Live outside India
Tickets available on https://t.co/or5ruqsUAS… pic.twitter.com/JWB1y2yNS6
അവസാനം ബംഗളൂരുവിന്‍റെ ലില്ലി ഷാങ്ക് 3-0ന് ജയിച്ച് വിസ്‌മയിപ്പിച്ചു. ഒടുവിൽ 10-5ന് പുനേരി പൾട്ടനെ തകർത്ത് പിബിജി ബെംഗളൂരു സ്‌മാഷേഴ്‌സ് വിജയിച്ചു. 21 പോയിന്‍റുമായി ബെംഗളൂരു പോയിന്‍റ് നിലയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ഇന്ന് (ചൊവ്വാഴ്‌ച) വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തിൽ അഹമ്മദാബാദ് എസ്‌ജി പൈപ്പേഴ്‌സ് യു മുംബ ഡിഡിയെ നേരിടും.
Also Read: ചെന്നൈയിൽ ഫോർമുല 4 കാറോട്ട മത്സരത്തിനെതിരേ ബിജെപി കോടതിയില്‍ - BJP against car race in Chennai