ഷാർജ (യുഎഇ): അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇയെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത് യുഎഇ 137 റണ്‍സാണ് നേടിയത്. ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു.
46 പന്തില്‍ 76 റണ്‍സുമായി വൈഭവ് സൂര്യവന്‍ഷി 51 പന്തില്‍ 67 റണ്‍സുമായി ആയുഷ് മാത്രെയും പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഇന്ത്യ പട്ടികയില്‍ ഒന്നാമതായാണ് സെമിയില്‍ കടന്നത്.
Innings Break!
— BCCI (@BCCI) December 4, 2024
A strong and disciplined bowling performance restricts UAE U19 to 137 🙌
India U19’s chase will start soon 🎯#TeamIndia | #ACC | #ACCMensU19AsiaCup pic.twitter.com/Rubbozf0fj
ഓപ്പണർമാരായ വൈഭവിന്‍റെ ആയുഷിന്‍റെയും അർധസെഞ്ചുറികളാണ് ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിച്ചത്. അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കളിക്കാരുടെ ലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരമാണ് വൈഭവ് സൂര്യവന്‍ഷി. താരം ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും പറത്തി 165.21 സ്‌ട്രൈക്ക് റേറ്റ് നേടി. അതേസമയം, 51 പന്തിൽ നാല് ബൗണ്ടറികളും സിക്‌സറുകളും ഉൾപ്പടെ 67 റൺസ് നേടിയ ആയുഷ് 131.37 സ്‌ട്രൈക്ക് റേറ്റ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ യുഎഇ നായകൻ അയാൻ അഫ്‌സൽ ഖാൻ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും 44 ഓവറിൽ 137 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 48 പന്തിൽ 35 റൺസുമായി മുഹമ്മദ് റയാൻ യുഎഇയുടെ ടോപ് സ്കോററായി ഓപ്പണർ അക്ഷത് റായ് 52 പന്തിൽ 26 റൺസെടുത്തു.
Ayush Mhatre wins the Players of the Match award for his fantastic batting prowess 🙌
— BCCI (@BCCI) December 4, 2024
India U19 qualify for the Semi Final 🥳#TeamIndia | #ACC | #ACCMensU19AsiaCup pic.twitter.com/Ysc2RA4KqX
ഇന്ത്യയുടെ വലംകൈയ്യൻ പേസർ യുധാജിത് ഗുഹ ഏഴ് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും ചേതൻ ശർമ്മയും ഹാർദിക് രാജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഡിസംബർ 6ന് ഇന്ത്യ സെമിയില്‍ ഗ്രൂപ്പ് ബി ടോപ്പറായ ശ്രീലങ്കയെ നേരിടും.
Also Read: 'ധോണിയുമായി സംസാരിച്ചിട്ട് പത്ത് വര്‍ഷമായി'; ചര്‍ച്ചയായി ഹര്‍ഭജന്‍ സിങ്ങിന്‍റെ വെളിപ്പെടുത്തല്‍