ന്യൂഡൽഹി: വെസ്റ്റ് ഇന്‍ഡീസിനായി രണ്ട് തവണ ടി20 ലോകകപ്പ് നേടിയ മുൻ ക്യാപ്റ്റൻ ഡാരൻ സമിയെ എല്ലാ ഫോർമാറ്റുകളിലും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു. സെന്‍റ് വിൻസെന്‍റിൽ നടന്ന ത്രൈമാസ പത്രസമ്മേളനത്തിലാണ് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് പ്രഖ്യാപനം നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സമി 2025 ഏപ്രിൽ 1 മുതൽ ടെസ്റ്റ് ടീമിന്‍റെ ചുമതലയും ഏറ്റെടുക്കും. ആന്ദ്രേ കോലിക്ക് പകരമായാണ് ഓൾ ഫോർമാറ്റ് കോച്ചായി ഡാരൻ സമിയെ നിയമിക്കുന്നത്. ഏത് ഫോർമാറ്റിലും ഏത് സ്ഥാനത്തും വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കുന്നത് എല്ലായ്‌പ്പോഴും ഒരു ബഹുമതിയാണെന്ന് സമി പറഞ്ഞു.
DAREN SAMMY FROM APRIL 2025:
— Tanuj Singh (@ImTanujSingh) December 16, 2024
- Head Coach of West Indies in Tests.
- Head Coach of West Indies in ODIs.
- Head Coach of West Indies in T20I.
- Sammy Will be the Head Coach of West Indies in all three formats..!!!! pic.twitter.com/urXtjoQpVg
സമിയുടെ നേതൃത്വത്തിൽ 2023 മെയ് മുതൽ 28 ഏകദിനങ്ങളിൽ 15 എണ്ണവും വെസ്റ്റ് ഇൻഡീസ് വിജയിച്ചു. ഏഴ് ഉഭയകക്ഷി പരമ്പരകളിൽ നാലെണ്ണത്തിലും ജയം നേടി. ടി20യിൽ, ടീം ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നാല് പരമ്പരകൾ സ്വന്തമാക്കി. ശ്രീലങ്ക, ഓസ്‌ട്രേലിയ ( എവേ), ഇംഗ്ലണ്ട് (ഹോം) എന്നീ ടീമുകളോട് തോറ്റു. - മൊത്തത്തിൽ ഈ കാലയളവിൽ കളിച്ച 35 ടി20യിൽ 20ലും വിന്‍ഡീസ് വിജയിച്ചു.
🚨 DARREN SAMMY - HEAD COACH OF WEST INDIES IN ALL FORMATS. 🚨 pic.twitter.com/rpA5g4t73T
— Mufaddal Vohra (@mufaddal_vohra) December 16, 2024
ടെസ്റ്റ് മത്സരങ്ങളില്‍ 2023 മേയ് മുതൽ കോലിയുടെ കീഴിൽ വെസ്റ്റ് ഇൻഡീസ് ഏഴ് മത്സരങ്ങളാണ് തോറ്റത്. രണ്ട് വീതം ജയിക്കുകയും സമനില നേടുകയും ചെയ്‌തു. ഈ വർഷം ജനുവരിയിൽ ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ എട്ട് റൺസിന്‍റെ മിന്നുന്ന വിജയമാണ് ടീമിന്‍റെ ഉയർന്ന പോയിന്‍റ്. നിലവില്‍ ഒരു പരമ്പര പോലും ജയിച്ചിട്ടില്ല. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് വിന്‍ഡീസ്.
വെസ്റ്റ് ഇൻഡീസ് vs ബംഗ്ലാദേശ് സീരീസ്
വെസ്റ്റ് ഇൻഡീസ് നിലവിൽ ബംഗ്ലാദേശിനെതിരായ മൾട്ടി ഫോർമാറ്റ് പരമ്പരയിൽ തിരക്കിലാണ്. നിലവില്‍ ഏകദിന പരമ്പര വിജയിച്ചപ്പോൾ ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചു. അതേ സമയം, 3 മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ബംഗ്ലാദേശ് 1-0 ന് മുന്നിലെത്തി. അതിനാൽ വെസ്റ്റ് ഇൻഡീസ് ഒരു തിരിച്ചുവരവ് നടത്തി ശേഷിക്കുന്ന മത്സരങ്ങളിൽ വിജയിക്കാനാണ് ലക്ഷ്യമിടുന്നത്.