ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ടോട്ടൻഹാം ഹോട്‌സ്‌പറിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ടോട്ടനത്തിന്‍റെ ജയം. കളിയുടെ തുടക്കം മുതലാക്കിയ ആസ്റ്റണ്‍വില്ലയാണ് ആദ്യഗോള്‍ നേടി മുന്നിട്ട് നിന്നത്. 32-ാം വില്ലയുടെ റോജേഴ്‌സ് ഒരു കോര്‍ണര്‍ മുതലാക്കിയാണ് ലീഡ് നേടി. ആദ്യ പകുതിയില്‍ ഇരുടീമുകളും ആക്രമണം ശക്തമാക്കിയെങ്കിലും ആസ്റ്റണ്‍വില്ലയ്ക്ക് അനുകൂലമായി അവസാനിച്ചു.
രണ്ടാം പകുതി ടോട്ടനം മറുപടി നല്‍കി തുടങ്ങി. 49-ാം മിനിട്ടില്‍ സോണിന്‍റെ അസിസ്റ്റില്‍ ബ്രന്നന്‍ ജോണ്‍സണ്‍ ടോട്ടനത്തെ 1-1ന് സമനിലയിലെത്തിച്ചു. പിന്നാലെ 75,79 മിനിറ്റുകളിലായി ഡോമിനിക് സോളങ്കെയുടെ ഇരട്ടഗോളുകളും പിറന്നതോടെ ടോട്ടനം ജയമുറപ്പിച്ചു. 90+ ആറാം മിനിറ്റില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് ജെയിംസ് മാഡിസണ്‍ കൂടി ഗോളടിച്ചതോടെ ടീം വിജയം പൂര്‍ത്തിയാക്കി. 16 പോയിന്‍റുമായി ടോട്ടനം പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. എന്നാല്‍ 18 പോയിന്‍റുമായി ആസ്റ്റണ്‍വില്ല തൊട്ടുമുന്നില്‍ ആറാമതുണ്ട്.
SALUDOS pic.twitter.com/0tq29ksT3B
— Tottenham Hotspur (@Spurs_ES) November 3, 2024
ഓൾഡ് ട്രാഫോർഡിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ചെല്‍സിയുമായുള്ള മത്സരം 1-1 ന് സമനിലയില്‍ പിരിഞ്ഞു. യുണൈറ്റഡിന്‍റെ ഇടക്കാല ഹെഡ് കോച്ചായ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ ആദ്യ ലീഗ് മത്സരമാണിത്. ഇരുടീമുകളും പരസ്‌പരം പ്രതിരോധിച്ച് കളിച്ചതിനാല്‍ ഷോട്ടുകള്‍ പായിക്കാന്‍ അധികം അവസരങ്ങളുണ്ടായിരുന്നില്ല. മാർക്കസ് റാഷ്‌ഫോർഡിന്‍റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതായിരുന്നു ആദ്യപകുതിയിലെ മികച്ച അവസരം.
Bruno's first #PL goal of the campaign ✅
— Manchester United (@ManUtd) November 3, 2024
🤳 @Snapdragon#MUFC || #ShotOnSnapdragon pic.twitter.com/FM4ZmbZTFU
ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ കളി പതുക്കെ തന്നെ തുടര്‍ന്നു. മത്സരത്തിന്‍റെ 70-ാം മിനിറ്റില്‍ യുണൈറ്റഡിന് അനുകൂലമായി പെനാല്‍ട്ടി വന്നു. റാസ്‌മസ് ഹോയ്‌ലൂണ്ടിനെ ചെല്‍സി ഗോള്‍കീപ്പര്‍ വീഴ്‌ത്തിയതിന് കിട്ടിയ പെനാല്‍ട്ടി ബ്രൂണോ ഫെര്‍ണാണ്ടസ് വലയിലെത്തിച്ചു. എന്നാല്‍ അധികം വെെകാതെ 74-ാം മിനിട്ടില്‍ മോയിസസ് കെയ്‌സെഡോയുടെ ഒരു ഗംഭീര സ്‌ട്രൈക്കിൽ ചെൽസി സമനില പിടിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തകർപ്പൻ വോളിയിലൂടെയായിരുന്നു താരത്തിന്‍റെ ഗോൾ. മത്സരത്തില്‍ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 12 പോയിന്‍റുമായി 13-ാം സ്ഥാനത്തെത്തി. ചെൽസി 18 പോയിന്‍റുമായി നാലാം സ്ഥാനത്തുമെത്തി. 25 പോയിന്‍റുമായി ലിവര്‍പൂളാണ് പട്ടികയില്‍ ഒന്നാമത്. 23 പോയിന്‍റുമായി സിറ്റി രണ്ടാമതും 19 പോയിന്‍റുമായി നോട്ടം ഫോറസ്റ്റ് മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.
Also Read: മാനേജരുമായി തർക്കം; സൂപ്പര്‍ താരം മാര്‍സെലോയെ ഫ്ലുമിനെൻസ് ക്ലബ് പുറത്താക്കി