ETV Bharat / sports

ടൺ കണക്കിന് റൺസ്..! എന്നാൽ ഒരു കരിയർ സെഞ്ച്വറി പോലുമില്ല! താരങ്ങൾ ആരൊക്ക..? - Most Runs Without Century - MOST RUNS WITHOUT CENTURY

കരിയറിൽ ഒരു സെഞ്ച്വറി പോലും നേടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ ആരാണെന്ന് നോക്കാം.

ഷെയ്ൻ വോൺ  സെഞ്ച്വറി നേടാത്ത താരങ്ങള്‍  കോളിൻസ് ഒബുയ  മഷ്‌റഫെ മൊർതാസ
Representative Image (Getty image)
author img

By ETV Bharat Sports Team

Published : Oct 4, 2024, 7:19 PM IST

ഹൈദരാബാദ്: ഒരു കാലത്ത് ക്രിക്കറ്റിൽ പ്രധാനപ്പെട്ട വിക്കറ്റുകൾ വീഴ്ത്താൻ ബൗളർമാരിലും കൂടുതൽ റൺസ് സ്കോർ ചെയ്യാന്‍ ബാറ്റർമാരിലും പ്രതീക്ഷകളുണ്ടായിരുന്നു. രണ്ടും ചെയ്യാൻ കഴിയുന്ന ഓൾറൗണ്ടർമാരിൽ സമ്മർദ്ദമുണ്ടായിരുന്നില്ല. പതുക്കെ ക്രിക്കറ്റിൽ ഒരുപാട് മാറ്റങ്ങൾ വന്നു. വാലറ്റക്കാരില്‍ നിന്നും കൂടുതല്‍ റൺസ് പ്രതീക്ഷിക്കുന്നു. വാലറ്റത്ത് മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ കഴിവുള്ള നിരവധി ബൗളര്‍മാര്‍ ക്രിക്കറ്റിലുണ്ട്. എന്നാല്‍ ഇവരുടെ ബാറ്റിങ് പ്രകടനം പലപ്പോഴും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടാറില്ല.ചില ബൗളർമാർ അവസരം കിട്ടുമ്പോൾ ബൗണ്ടറികളും അടിച്ചിട്ടുണ്ട്.

കരിയറിൽ ഒരു സെഞ്ച്വറി പോലും നേടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ ആരാണെന്ന് അറിയാമോ? ഈ പട്ടികയില്‍ കൂടുതലും ബൗളര്‍മാരാണുള്ളത്. ഇത്തരത്തില്‍ സെഞ്ച്വറിയില്ലാതെ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളെ നോക്കാം.

ഷെയ്ൻ വോൺ  സെഞ്ച്വറി നേടാത്ത താരങ്ങള്‍  കോളിൻസ് ഒബുയ  മഷ്‌റഫെ മൊർതാസ
ഷെയ്ൻ വോൺ (ANI)

ഷെയ്ൻ വോൺ (ഓസ്ട്രേലിയ):

ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്‌പിന്നർ ഷെയ്ൻ വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 ​​റൺസ് തികയ്ക്കാതെ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ എന്ന റെക്കോർഡ് സൃഷ്ടിച്ചു. 339 മത്സരങ്ങളിൽ നിന്ന് 4172 റൺസ് (306 ഇന്നിങ്സ്) നേടി. ഇതിൽ 13 അർധസെഞ്ചുറികളുണ്ട്. 145 ടെസ്റ്റുകളിൽ നിന്ന് 3154 റൺസാണ് വോൺ നേടിയത്. 2001ൽ ന്യൂസിലൻഡിനെതിരെ നേടിയ 99 റൺസാണ് താരത്തിന്‍റെ ഉയർന്ന സ്കോർ. 194 ഏകദിനങ്ങളിൽ നിന്ന് 1018 റൺസ് നേടി.

കോളിൻസ് ഒബുയ (കെനിയ):

മുൻ കെനിയൻ ഓൾറൗണ്ടർ കോളിൻസ് ഒബുയ 179 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 3786 റൺസ് (159 ഇന്നിങ്സ്) നേടിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ കളിച്ചിട്ടും സെഞ്ച്വറി കടന്നിട്ടില്ല. പക്ഷേ, 20 അർധസെഞ്ചുറികൾ താരത്തിന്‍റെ പേരിലുണ്ട്. 104 ഏകദിനങ്ങളിൽ നിന്ന് 2044 റൺസ് നേടി. ഏറ്റവും ഉയർന്ന സ്കോർ 98 ആണ്. 75 ടി20യിൽ നിന്ന് 1742 റൺസ്. ഉയർന്ന സ്കോർ 96 ആണ്.

ചാമു ചിബാബ (സിംബാബ്‌വെ):

സിംബാബ്‌വെയുടെ ചാമു ചിഭാഭ 150 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 3316 റൺസ് (154 ഇന്നിങ്സ്) നേടിയിട്ടുണ്ട്. 2015ൽ പാക്കിസ്ഥാനെതിരെ ഏറ്റവും ഉയർന്ന 99 റൺസ് നേടി. കരിയറിൽ 22 അർധസെഞ്ചുറികളുണ്ട്. അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 175 റൺസും 109 ഏകദിനങ്ങളിൽ നിന്ന് 2474 റൺസും ടി20യിൽ 667 റൺസും താരം നേടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ടിം സൗത്തി (ന്യൂസിലൻഡ്):

മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ടിം സൗത്തി 387 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 3141 റൺസ് (289 ഇന്നിങ്സ്) നേടിയിട്ടുണ്ട്. ഇതിൽ ഏഴ് അർധസെഞ്ചുറികളുണ്ട്. 100 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ആറ് അർധസെഞ്ചുറികളോടെ 2098 റൺസ് നേടി. ഏകദിനത്തിൽ 161 മത്സരങ്ങളിൽ നിന്ന് 740 റൺസ് നേടി. ടി20യിൽ 303 റൺസാണ് താരം നേടിയത്.

മഷ്‌റഫെ മൊർതാസ (ANI)

മഷ്‌റഫെ മൊർതാസ (ബംഗ്ലാദേശ്):

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർത്താസ 310 അന്താരാഷ്ട്ര മത്സരങ്ങൾ (264 ഇന്നിങ്സ്) കളിച്ചു, 13.45 ശരാശരിയിൽ 2961 റൺസ് നേടി. നാല് അർധസെഞ്ചുറികളുണ്ട്. ടെസ്റ്റിൽ 36 മത്സരങ്ങളിൽ നിന്ന് 797 റൺസ് നേടി. ഏകദിനത്തിൽ 220 മത്സരങ്ങളിൽ നിന്ന് 13.74 ശരാശരിയിൽ 1787 റൺസ് നേടി. ടി20യിൽ 54 മത്സരങ്ങളിൽ നിന്ന് 377 റൺസ്. ഇന്ത്യക്കെതിരേ 79 റണ്‍സടിച്ചതാണ് മൊര്‍ത്താസയുടെ മികച്ച ബാറ്റിങ് പ്രകടനം.

Also Read: നയാ പെെസയില്ല; നാലു മാസത്തെ ശമ്പളം കിട്ടാതെ പാക് താരങ്ങള്‍, പ്രതിസന്ധി - Pakistan cricket Board

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.