ലണ്ടന്‍: മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീം പരിശീലകന്‍ എറിക് ടെന്‍ ഹഗിനെ പുറത്താക്കി. പകരം ഇടക്കാല പരിശീലകനായി റൂഡ് വാൻ നിൽസ്റ്റർ റൂയി ടീമിനെ നയിക്കും. ഓൾഡ് ട്രാഫഡിലേക്കു പുതിയ പരിശീലകനെത്തും വരെയാണ് നിയമനമെന്നു ക്ലബ് അറിയിച്ചു. രണ്ടരവർഷക്കാലത്തിനിടെ രണ്ട് ആഭ്യന്തര കിരീടങ്ങൾ നേടിക്കൊടുത്ത ടെൻ ഹാഗിനെ ക്ലബ്ബിന്‍റെ ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പുറത്താക്കിയത്. ഒൻപതു മത്സരങ്ങളിൽ മൂന്നില്‍ മാത്രമേ ടീമിന് ജയിക്കാനായുള്ളൂ.
നാലു മത്സരം തോറ്റപ്പോൾ രണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. യൂറോപാ ലീഗിലും യുനൈറ്റഡിന് വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല. മൂന്ന് മത്സരത്തിൽനിന്ന് മൂന്ന് പോയിന്‍റുമായി യുനൈറ്റഡ് പട്ടികയിൽ 21ാം സ്ഥാനത്താണ്. യൂറോപാ ലീഗിലെ മൂന്ന് കളിയിലും യുനൈറ്റഡിന് സമനിലകൊണ്ട് തൃപ്‌തിപെടേണ്ടി വന്നു.ലീഗിൽ അവസാനമായി നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനോട് യുനൈറ്റഡ് 2-1ന് തോറ്റതിന് പിന്നാലെയാണ് നടപടി.
Erik ten Hag telah meninggalkan perannya sebagai manajer tim utama Manchester United.
— Manchester United (@ManUtd_ID) October 28, 2024
Selengkapnya 🔗 https://t.co/2PqaMPOP2w#MUFC pic.twitter.com/e2olOY5iRB
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡച്ച് ക്ലബായ അയാക്സ് ആംസ്റ്റർഡാമിന്‍റെ കോച്ചായിരിക്കെ 2022ലാണ് എറിക് ടെൻ ഹാഗ് മ.യുണൈറ്റഡിലേക്ക് വരുന്നത്. എന്നാല്‍ 2023ൽ ലീഗ് കപ്പും 2024ല്‍ എഫ്എ കപ്പും കിട്ടിയെങ്കിലും ടീമിനെ പഴയ പ്രതാപത്തിലേക്കുയർത്താൻ ടെൻ ഹാഗിനു സാധിച്ചില്ലെന്നാണു പരക്കെ വിമർശനം. 20 വട്ടം ഇംഗ്ലിഷ് ചാംപ്യന്മാരായ മ.യുണൈറ്റഡ് കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്താണ് എത്തിയത്.
Also Read: 7 മാസം,13,000 കി.മീറ്റർ സൈക്കിള്‍ ചവിട്ടി റൊണാൾഡോയെ കാണാനെത്തി കട്ട ആരാധകൻ
റോഡ്രിയ്‌ക്ക് ബാലണ്‍ ദ്യോര്‍, വിനീഷ്യസിനെ തഴഞ്ഞത് വിവാദം; വനിത താരമായി ഐതന ബോണ്‍മറ്റി