ഡൽഹി: 2024 ടി 20 ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാർബഡോസിൽ നിന്ന് നാളെ ഡൽഹിയിലെത്തും. രാവിലെ ആറ് മണിയോടെ രാജ്യ തലസ്ഥാനത്തെത്തുന്ന താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ശേഷം 9.30 ന് മുബൈയിലേക്ക് പുറപ്പെടുകയും വാങ്കഡെ, നരിമാൻ പോയിന്‍റ് തുടങ്ങിയ ഇടങ്ങളിൽ വിക്‌ടറി പരേഡ് നടത്തുകയും ചെയ്യും. ഒരു കിലോമീറ്റർ ദൂരം വരെയാണ് പരേഡ് നടത്തുക.
താരങ്ങൾ ഇന്ത്യയിലെത്തിയത് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയുടേതടക്കമുള്ള ദൃശ്യങ്ങൾ സ്റ്റാർ സ്‌പോർട്‌സിൽ സംപ്രേക്ഷണം ചെയ്യും. ബാർബഡോസിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് രോഹിത് ശർമ്മയും സംഘവും നാട്ടിലേക്ക് തിരിക്കുന്നത്.
ടി 20 ലോകകപ്പ് വിജയത്തിന് ശേഷം കരീബിയനിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് മൂലം ഇന്ത്യയിലേക്ക് മടങ്ങാനാകാതെ സംഘം ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ വിമാന സർവീസുകൾ പുനരാരംഭിച്ചതിടെയാണ് ടീം നാട്ടിലേക്ക് മടങ്ങുന്നത്.
Also Read: ബിസിസിഐയുടെ പ്രത്യേക വിമാനം, ബാര്‍ബഡോസില്‍ നിന്നും പുറപ്പെടാൻ റെഡിയായി ഇന്ത്യൻ ടീം