ഹൈദരാബാദ്: 2024ലെ പാരിസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് പിവി സിന്ധുവും ശരത് കമാലുമാണ്. 78 അത്‌ലറ്റുകളും ഒഫീഷ്യലുകളും അടങ്ങുന്ന സംഘമായിരുന്നു വെള്ളിയാഴ്‌ച സെയ്ൻ നദിക്കരയിൽ നടന്ന പരേഡിൽ അണിനിരുന്നത്. ചടങ്ങിൽ തരുൺ തഹിലിയാനിയുടെ റെഡി റ്റു വെയര്‍ ലേബലായ തസ്‌വയും ചേര്‍ന്നൊരുക്കിയ വസ്‌ത്രത്തിലാണ് ഇന്ത്യൻ അത്‌ലറ്റുകൾ പങ്കെടുത്തത്.
Tarun Tahiliani and the ministry of textiles bureaucrat who okayed this horrendous ceremonial saree should be tried for treason !
— Dr Pooja Tripathi (@Pooja_Tripathii) July 27, 2024
What a wasted opportunity! pic.twitter.com/pinvFVqJqd
പുരുഷ താരങ്ങള്‍ ഐവറി നിറത്തിലുള്ള കുര്‍ത്തയും നെഹ്‌റു ജാക്കറ്റും പൈജാമയുമാണ് ധരിച്ചത്. വനിത താരങ്ങള്‍ ത്രിവര്‍ണ പതാകയുടെ നിറങ്ങള്‍ നല്‍കിയ ബോര്‍ഡറിലുള്ള സാരിയുമാണ് ധരിച്ചിരിക്കുന്നത്. എന്നിരുന്നാലും, സോഷ്യൽ മീഡിയയില്‍ വസ്‌ത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സൗന്ദര്യബോധമില്ലാത്ത രീതിയിലാണ് ചെയ്‌തിരിക്കുന്നതെന്നും മറ്റു രാജ്യങ്ങളുടെ യൂണിഫോം ഇതിലും ഭംഗിയുണ്ടെന്നുമാണ് ആളുകളുടെ പ്രതികരണം.
Hello Tarun Tahiliani!
— Dr Nandita Iyer (@saffrontrail) July 27, 2024
I have seen better Sarees sold in Mumbai streets for Rs.200 than these ceremonial uniforms you’ve ‘designed’.
Cheap polyester like fabric, Ikat PRINT (!!!), tricolors thrown together with no imagination
Did you outsource it to an intern or come up with it… https://t.co/aVkXGmg80K
അനന്ത് അംബാനിയുടെയും രാധികാ മർച്ചന്‍റിന്‍റെയും അടുത്തിടെ നടന്ന വിവാഹത്തിനെത്തിയ കിം കര്‍ദാഷിയാന്‍റെ ലെഹങ്ക ഡിസൈന്‍ ചെയ്‌തത് ഇതേ ഡിസൈനറായിരുന്നു. നെറ്റിസൺസ് ഇതിനെ ഒളിമ്പിക്‌സ് വസ്‌ത്രവുമായി താരതമ്യം ചെയ്‌തു. 'ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക വസ്‌ത്രം അംബാനി വെഡിംഗ് ഹോസ്‌പിറ്റാലിറ്റി ടീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് തരുൺ താഹിലിയാനിക്കെതിരെ ഉയര്‍ന്ന ഒരു കമന്‍റ്'.
Indian team’s official attire looks inspired from the Ambani Wedding hospitality team. Bravo #TarunTahiliani pic.twitter.com/4v0k4tbUxP
— Wokeflix (@wokeflix_) July 27, 2024
വസ്‌ത്രങ്ങൾക്കും നെയ്‌ത്തുകൾക്കും പേരുകേട്ട ഒരു രാജ്യത്ത്, ഇത്തരമൊരു അഭിമാനകരമായ ഇവന്‍റിനായുള്ള വസ്‌ത്രം നിരാശാജനകമാണ്. തുണിത്തരങ്ങള്‍ കൊണ്ടും കരകൗശലവിദ്യ കൊണ്ടും സമ്പന്നമായ രാജ്യത്തിന്‍റെ പാരമ്പര്യം കണക്കിലെടുക്കുമ്പോൾ, ഈ ശ്രമം ദയനീയവും ലജ്ജാകരവുമാണ്, ഇത്തരത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് വസ്‌ത്രത്തിനെതിരെ ഉയര്‍ന്നത്.
Just for reference - some of Tarun Tahiliani's creations that have been in the public eye recently
— Full-time Kitaab Buyer Part-time Reader (@AlphaNaMila) July 27, 2024
the modern saree is quite literally his signature
Not to mention high artisanship - apparently the ikat digital print was done to meet timelines which is fair https://t.co/WkjhAh5y3u pic.twitter.com/LUzRDbceJv
'നിങ്ങൾ ഡിസൈൻ ചെയ്‌ത ഈ ആചാരപരമായ യൂണിഫോമുകളേക്കാൾ മികച്ച സാരികൾ മുംബൈ തെരുവുകളിൽ 200 രൂപയ്ക്ക് വിൽക്കുന്നത് ഞാൻ കണ്ടു. വിലകുറഞ്ഞ പോളിസ്റ്റർ പോലുള്ള തുണിയും ഇക്കാട്ട് പ്രിന്‍റും, ഒരു ഭാവനയും കൂടാതെ നിങ്ങൾ ഇത് ഒരു ഇന്‍റേണിനെ ഏൽപ്പിച്ചോ അതോ അവസാന നിമിഷം നിര്‍മ്മിച്ചതോ ആണോ, ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് സംസ്‌കാരത്തിനും ചരിത്രത്തിനും ഇത് നാണക്കേടാണ്' എന്നായിരുന്നു മറ്റൊരു കമന്‍റ്.
ALSO READ: 'ഗോ ഫോർ ഗ്ലോറി'; പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് സിനിമ താരങ്ങള്‍