ETV Bharat / sports

സൂര്യയുടെ 'മിന്നലാട്ടം' തുണച്ചു, വിക്കറ്റ് വീഴ്‌ചയിലും അഫ്‌ഗാനെതിരെ മികച്ച സ്കോർ അടിച്ച് ഇന്ത്യ - T20 WC AFG VS IND Score updates - T20 WC AFG VS IND SCORE UPDATES

ടി20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ത്യയ്ക്ക് എതിരെ അഫ്‌ഗാനിസ്ഥാന് 182 റൺസ് വിജയലക്ഷ്യം

T20 WORLD CUP 2024  രോഹിത് ശര്‍മ  അഫ്‌ഗാനെതിരെ മികച്ച സ്കോർ  ടി20 ലോകകപ്പ് സൂപ്പർ 8
സൂര്യയുടെ 'മിന്നലാട്ടം' തുണച്ചു, വിക്കറ്റ് വീഴ്‌ചയിലും അഫ്‌ഗാനെതിരെ മികച്ച സ്കോർ അടിച്ച് ഇന്ത്യ (AP)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 10:32 PM IST

ബാർബഡോസ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ തുടരെ വിക്കറ്റുകൾ നഷ്‌ടമായിട്ടും അഫ്‌ഗാനിസ്ഥാന് മുന്നിൽ 182 റൺസിന്‍റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 181 റൺസ് നേടിയത്. 28 പന്തിൽ 53 റൺസ് നേടിയ സൂര്യയാണ് മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോറർ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യയ്‌ക്ക് മൂന്നാം ഓവറിൽ തന്നെ നായകൻ രോഹിത് ശർമയെ (8) നഷ്ടമായി. ഫസൽഹഖ് ഫാറൂഖിയെ വമ്പൻ ഷോട്ടിന് ശ്രമിച്ച രോഹിത്തിനെ മിഡ് ഓണിൽ റാഷിദ്‌ ഖാൻ കൈപിടിയിലൊതുക്കി. രണ്ടാം വിക്കറ്റിൽ കോലിയും പന്തും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി.

പവർപ്ലേയിൽ കരുതലോടെ റൺസ് കണ്ടെത്താനായിരുന്നു ഇരുവരുടെയും ശ്രമം. ആറാം ഓവറിൽ പന്തിനെ പുറത്താക്കാനുള്ള സുവർണാവസരം നവീൻ നിലത്തിട്ടു. ഈ ഓവറിൽ മുഹമ്മദ്‌ നബിയെ മൂന്ന് തവണയാണ് പന്ത് ബൗണ്ടറിയിലേക്ക് പായിച്ചത്. ഇതോടെ 47-1 എന്ന നിലയിൽ ഇന്ത്യ പവർ പ്ലേ അവസാനിപ്പിച്ചു.

പവർ പ്ലേ അവസാനിച്ചതിന് പിന്നാലെ രണ്ട് എൻഡിലും പന്തെറിയാൻ അഫ്‌ഗാൻ സ്‌പിന്നർമാരെത്തി. 6.4 ഓവറിൽ ആണ് ഇന്ത്യയുടെ സ്കോർ 50ലേക്ക് എത്തുന്നത്. പിന്നാലെ, അടുത്ത പന്തിൽ തന്നെ റിഷഭ് പന്തിനെ (20) റാഷിദ്‌ ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കി.

ഒരു ഓവറിന്‍റെ ഇടവേളയിൽ വിരാട് കോലിയും (20) വീണു. റാഷിദ്‌ ഖാനെ ലോങ്ങ്‌ ഓഫിലൂടെ അതിർത്തി കടത്താനായിരുന്നു കോലിയുടെ ശ്രമം. എന്നാൽ, അതെ പൊസിഷനിൽ ഫീൽഡിൽ ഉണ്ടായിരുന്ന നബി പന്ത് അനായാസം പിടിച്ചെടുത്തു.

79-3 എന്ന നിലയിലാണ് ആദ്യ പത്ത് ഓവർ ഇന്ത്യ അവസാനിപ്പിച്ചത്. 11-ആം ഓവറിൽ വീണ്ടും റാഷിദ്‌ ഖാന്‍റെ പ്രഹരം. ശിവം ദുബെയാണ് (10) ഇത്തവണ അഫ്‌ഗാൻ നായകന് മുന്നിൽ വീണത്.

പതിമൂന്നാം ഓവറിലെ രണ്ടാം പന്തിൽ അസ്‌മതുള്ള ഒമർസായിയെ ബൗണ്ടറി പായിച്ച് സൂര്യകുമാർ യദാവ് ഇന്ത്യയെ 100 കടത്തി. ആറാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ ഹാർദിക് സഖ്യം മത്സരത്തിന്‍റെ നിയന്ത്രണം പതിയെ ഇന്ത്യയുടെ വരുതിയിലാക്കി. 60 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

സ്കോർ 150ൽ നിൽക്കെ തകർത്തടിച്ച് അർധ സെഞ്ച്വറിയിലെത്തിയ സൂര്യയെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. 28 പന്തിൽ 53 റൺസ് നേടിയ താരത്തെ ഫസൽഹഖ് ഫറൂഖിയാണ് പുറത്താക്കിയത്. മൂന്ന് സികസും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്.

അടുത്ത ഓവറിൽ വമ്പനടിക്ക് ശ്രമിച്ച് ഹാർദിക് പാണ്ട്യയും (32) വീണു. നവീൻ ഉൾ ഹഖ് ആണ് പാണ്ട്യയുടെ വിക്കറ്റ് നേടിയത്. രവീന്ദ്ര ജഡേജയ്ക്ക് 7 റൺസേ നടന്നായുള്ളു.

അവസാന ഓവറിൽ നവീൻ 14 റൺസാണ് വിട്ടുകൊടുത്തത്. അക്‌സർ പട്ടേൽ (12) അവസാന പന്തിൽ റൺ ഔട്ടായി. അർഷ്‌ദീപ് സിങ് (2) പുറത്താകാതെ നിന്നു. റാഷിദ്‌ ഖാനും ഫസൽഹഖ് ഫാറൂഖിയും അഫ്‌ഗാനായി മൂന്ന് വീതം വിക്കറ്റുകൾ മത്സരത്തിൽ നേടി.

Also Read: ഇന്ത്യയുടെ മുന്‍ പേസര്‍ ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.