ന്യൂഡല്‍ഹി: റിയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കെതിരേ ലൈംഗിക പീഡന ആരോപണം. താരത്തിനെതിരേ ബലാത്സംഗക്കുറ്റത്തിന് അന്വേഷണം നടക്കുന്നുണ്ടെന്ന് സ്വീഡിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ എംബാപ്പെയുടെ പേര് പരാമർശിക്കാതെ ബലാത്സംഗ അന്വേഷണം ആരംഭിച്ചതായി സ്വീഡിഷ് പ്രോസിക്യൂട്ടർ സ്ഥിരീകരിച്ചു. ഒക്ടോബർ 10 ന് ഒരു ഹോട്ടലിൽ വച്ചാണ് സംഭവം നടന്നതെന്നും എന്നാൽ സംശയിക്കുന്നയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ വിവരങ്ങളൊന്നും തൽക്കാലം പങ്കിടാനാകില്ലെന്നും പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേർത്തു.
താരം അടുത്തിടെ സ്റ്റോക്ക്‌ഹോമില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ച്, റിപ്പോര്‍ട്ട് പൊലിസിന് സമര്‍പ്പിച്ചു. യുവേഫ നാഷന്‍സ് ലീഗ് മത്സരങ്ങളില്‍ എംബാപ്പെ കളിച്ചിരുന്നില്ല. ഇതിനിടെയാണ് താരത്തിന്‍റെ സ്റ്റോക് ഹോം സന്ദര്‍ശനം. ഇരയായ പെൺകുട്ടി വൈദ്യസഹായം തേടിയതിനെ തുടർന്നാണ് ശനിയാഴ്ച പരാതി നൽകിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് എംബാപ്പെ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. ‘ഇത് വ്യാജവാര്‍ത്തയാണ്. ഹിയറിങ് നടക്കുന്ന സമയത്ത് തന്നെ ഈ വാര്‍ത്ത വരുന്നത് പ്രതീക്ഷിച്ചതായിരുന്നു’ താരം കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുന്‍ ക്ലബായ പി.എസ്.ജിയില്‍ നിന്നും 55 മില്യൺ യൂറോ (60 മില്യൺ ഡോളർ) കിട്ടാനുണ്ടെന്ന് കാണിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ അധികൃതര്‍ക്ക് മുമ്പാകെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പണം തരില്ലെന്ന് ക്ലബ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ നടക്കുകയാണ്. ഇതിലേക്കാണ് കിലിയന്‍ എംബാപ്പെ പീഡന ആരോപണത്തെ കൂട്ടിചേര്‍ത്തത്.
Also Read: ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്‍റീനയുടെ 'ആറാട്ടം', ഹാട്രിക്കുമായി പട നയിച്ച് മെസി; 4 അടിച്ച് കാനറിപ്പട