മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്നലെ നടന്ന മലപ്പുറം എഫ്.സി -തൃശൂര്‍ മാജിക് എഫ്.സി മത്സരം സമനിലയില്‍ കലാശിച്ചു. മൂന്ന് കളിയില്‍ നിന്നായി തൃശൂര്‍ മാജിക് എഫ്‌സിക്ക് ഒരു പോയിന്‍റ് ലഭിച്ചു. ഹോം ഗ്രൗണ്ടിലെ ആദ്യമത്സരത്തില്‍ കാലിക്കറ്റ് എഫ്.സി.യോട് മൂന്ന് ഗോളിന്‍റെ ദയനീയ തോല്‍വി മലപ്പുറം എഫ്.സി ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു ജയം നേടാനാകാത്തതിന്‍റെ സങ്കടം ടീമിനും മലപ്പുറത്തിനുമുണ്ട്. അവര്‍ക്ക് മുന്നില്‍ വിജയാഘോഷം നടത്താന്‍ ഇനിയും മലപ്പുറം എഫ്.സി കാത്തിരിക്കണം.
തിങ്ങിനിറഞ്ഞ പയ്യനാട്ടെ സ്റ്റേഡിയത്തില്‍ ആദ്യപകുതി മലപ്പുറത്തിന്‍റെ മുന്നേറ്റമായിരുന്നു കാണാനായത്. ചില അവസരങ്ങള്‍ തൃശ്ശൂര്‍ എഫ്.സി.യുടെ മികച്ച പ്രതിരോധത്തില്‍ തട്ടി നിഷ്‌ഫലമായി. പോയിന്‍റ് നിലയില്‍ അഞ്ച് പോയിന്‍റുമായി കാലിക്കറ്റ് എഫ്.സിയാണ് മുന്നിലുള്ളത്. തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം ടീമുകള്‍ക്ക് നാലുപോയിന്‍റ് വീതമുണ്ട്. കൊച്ചി അഞ്ചാമതും തൃശൂര്‍ ആറാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.
തൃശൂര്‍ ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സുമായാണ് തോറ്റത്. ഇന്ന് രാത്രി 7.30ന് തിരുവനന്തപുരത്ത് കണ്ണൂർ – തിരുവനന്തപുരം മത്സരം നടക്കും. തത്സമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 1ൽ ലഭ്യമാണ്. വെബ്‌സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്‌സിലും മഹീന്ദ്ര സൂപ്പർ ലീഗ് കേരള മത്സരങ്ങൾ കാണാം.
Also Read: യുഎഇയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അടിപിടി; മെെതാനം ഗുസ്‌തി ഗോദയായി - cricket match in UAE