ETV Bharat / sports

ബാറ്റിങ് മാത്രമല്ല, ബൗളിങ്ങിലുമുണ്ട് പിടി; രാജസ്ഥാൻ റോയല്‍സിനെ പൂട്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - SRH vs RR Result - SRH VS RR RESULT

ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തില്‍ ജയം പിടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

IPL 2024  SUNRISERS HYDERABAD  RAJASTHAN ROYALS  ഹൈദരാബാദ് VS രാജസ്ഥാൻ
SRH VS RR RESULT (IANS)
author img

By ETV Bharat Kerala Team

Published : May 3, 2024, 6:50 AM IST

ഹൈദരാബാദ് : അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെ ഒരു റണ്ണിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്‍റെ ക്ലാസ് ഇന്നിങ്‌സിന്‍റെയും നിതീഷ് കുമാര്‍ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ മാസ് ഇന്നിങ്‌സിന്‍റെയും കരുത്തില്‍ നേടിയത് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ തുടക്കം പതറിയെങ്കിലും പിന്നീട് തിരിച്ചുവന്ന രാജസ്ഥാന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റില്‍ 200 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

പാറ്റ് കമ്മിൻസ് എറിഞ്ഞ 19-ാമത്തെയും ഭുവനേശ്വര്‍ കുമാറിന്‍റെ അവസാനത്തെയും ഓവറുകളായിരുന്നു റോയല്‍സില്‍ നിന്നും ജയം തട്ടിയെടുക്കാൻ സണ്‍റൈസേഴ്‌സിനെ സഹായിച്ചത്. ഹൈദരാബാദിനോട് തോറ്റതോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ സഞ്ജുവിനും കൂട്ടര്‍ക്കും കാത്തിരിക്കണം. മറുവശത്ത്, രാജസ്ഥാനെതിരായ ജയം പോയിന്‍റ് പട്ടികയില്‍ ഹൈദരാബാദിനെ ആദ്യ നാലിലേക്ക് എത്തിച്ചിട്ടുണ്ട്.

202 എന്ന വമ്പൻ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ജോസ് ബട്‌ലറെയും ക്യാപ്‌റ്റൻ സഞ്ജു സാംസണിനെയും അക്കൗണ്ട് തുറക്കും മുന്‍പ് ആദ്യ ഓവറില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ കൂടാരം കയറ്റി. തുടര്‍ന്ന് ഒന്നിച്ച ജയ്‌സ്വാള്‍, പരാഗ് സഖ്യം അനായാസം സ്കോര്‍ കണ്ടെത്തി രാജസ്ഥാന് വിജയപ്രതീക്ഷയായി.

133 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 14-ാം ഓവറിലെ മൂന്നാം പന്തില്‍ ജയ്‌സ്വാളിനെ (40 പന്തില്‍ 67) മടക്കി നടരാജനാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നത്. 49 പന്തില്‍ 77 റണ്‍സ് നേടിയ റിയാൻ പരാഗിനെ 16-ാം ഓവറില്‍ പാറ്റ് കമ്മിൻസും പറഞ്ഞയച്ചു.

ഷിംറോണ്‍ ഹെറ്റ്‌മെയറും (13), ധ്രുവ് ജുറെലും (1) നിരാശപ്പെടുത്തിയത് ടീമിന് തിരിച്ചടിയായി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സായിരുന്നു രാജസ്ഥാന് ജയം സ്വന്തമാക്കാൻ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന റോവ്‌മൻ പവലില്‍ ആയിരുന്നു രാജസ്ഥാന്‍റെ പ്രതീക്ഷ.

19-ാം ഓവറിലാണ് കളി മാറിയത്. ഹൈദരാബാദിനായി പന്തെടുത്ത നായകൻ പാറ്റ് കമ്മിൻസ് ആദ്യ ബോളില്‍ ധ്രുവ് ജുറെലിനെ മടക്കി. തുടര്‍ന്നെത്തിയ രവിചന്ദ്രൻ അശ്വിൻ നേരിട്ട ആദ്യ പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് പവലിന് കൈമാറി. അടുത്ത മൂന്ന് പന്തും ഡോട്ട് ബോളാക്കിയ പാറ്റ് കമ്മിൻസ് ഓവറിലെ അവസാന പന്തില്‍ സിക്‌സര്‍ വഴങ്ങി.

ഇതോടെ, അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാൻ വേണ്ടത് 13 റണ്‍സായി. ഭുവനേശ്വര്‍ കുമാറിന്‍റെ ഓവറിലെ ആദ്യ പന്തില്‍ അശ്വിൻ സിംഗിളെടുത്തപ്പോള്‍ രണ്ടാം പന്തില്‍ പവല്‍ രണ്ട് റണ്‍സാണ് ഓടിയെടുത്തത്. മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് എത്തിച്ച പവലിന് നാലാം പന്തിലും അഞ്ചാം പന്തിലും രണ്ട് റണ്‍സ് വീതം നേടാനായി. അവസാന പന്തില്‍ ജയിക്കാൻ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഫുള്‍ടോസില്‍ പവല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

Also Read : 'ധോണിയത് ചെയ്യരുതായിരുന്നു, ഇതൊരു ടീം ഗെയിമാണ്'; തുറന്നടിച്ച് ഇര്‍ഫാന്‍ പഠാന്‍ - Irfan Pathan Criticizes MS Dhoni

ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദിനും മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് അഭിഷേക് ശര്‍മ (12), അൻമോല്‍പ്രീത് സിങ് (5) എന്നിവരെ നഷ്‌ടമായി. ട്രാവിസ് ഹെഡ് (44 പന്തില്‍ 58), നിതീഷ് കുമാര്‍ റെഡ്ഡി (42 പന്തില്‍ 76 നോട്ട്ഔട്ട്), ഹെൻറിച്ച് ക്ലാസൻ (19 പന്തില്‍ 42*) എന്നിവരുടെ പ്രകടനങ്ങളായിരുന്നു ഹൈദരാബാദിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.