ഹൈദരാബാദ്: വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും പ്രത്യേക പരിഗണന നൽകുന്നതിനെതിരേ ബിസിസിഐയെ പ്രതിക്കൂട്ടിലാക്കി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബംഗ്ലാദേശിനെതിരെ നടന്ന ചെന്നൈ ടെസ്റ്റിൽ രോഹിത്-കോലി സഖ്യം മോശം പ്രകടനമാണ് നടത്തിയത്. ആർ അശ്വിൻ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരുടെ മിന്നുന്ന പ്രകടനമാണ് ടീമിന് വിജയം ഉറപ്പിക്കാനായത്. മത്സരത്തിൽ ഇന്ത്യൻ നായകന് 11 റൺസ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. മധ്യനിര ബാറ്റര്‍ കോലി രണ്ട് ഇന്നിംഗ്‌സുകളിലുമായി 23 റൺസ് നേടി.
ഇരുവരെയും ദുലീപ് ട്രോഫിയിൽ കളിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതെന്തിന് എന്ന് സഞ്ജയ് ചോദിച്ചു. ബിസിസിഐ ഇരുവരോടുള്ള പക്ഷപാതത്തെ മഞ്ജരേക്കർ തുറന്നടിച്ചു. അവർ ടൂർണമെന്‍റിൽ കളിക്കാത്തത് ടെസ്റ്റില്‍ ഇന്ത്യൻ ക്രിക്കറ്റിനെ ദോഷകരമായി ബാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ദുലീപ് ട്രോഫിയിൽ അവരെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ടായിരുന്നു. ആരെങ്കിലും ദുലീപ് ട്രോഫിയില്‍ കളിച്ചിരുന്നെങ്കിൽ നന്നായേനെന്ന് മഞ്ജരേക്കർ പറഞ്ഞു
താരങ്ങളുടെയും ടീമിന്‍റേയും മികച്ച പ്രകടനം ഉറപ്പാക്കാൻ അവരെ പരിഗണിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും മഞ്ജരേക്കർ ആവശ്യപ്പെട്ടു. ഇന്ത്യൻ താരങ്ങൾ ആഭ്യന്തര സർക്യൂട്ടിൽ കളിക്കാത്തതിൽ പല മുൻ ക്രിക്കറ്റ് താരങ്ങളും ആശങ്ക ഉന്നയിച്ചിരുന്നു.