ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പര 3-1ന് തൂക്കി ഇന്ത്യ. നാലാം ടി20യില്‍ 135 റണ്‍സിന്‍റെ കൂറ്റന്‍ വിജയം പിടിച്ചാണ് സൂര്യയും സംഘവും പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്കായി സഞ്ജു സാംസണും തിലക് വർമയും ചേര്‍ന്ന് പടുത്തുയർത്തിയ കൂറ്റൻ സ്കോറിന് മുന്നിൽ ദക്ഷിണാഫ്രിക്ക മുട്ടുമടക്കുകയായിരുന്നു.
തിലകും സഞ്‌ജുവും പുറത്താവാതെ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 47 പന്തുകളില്‍ ഒമ്പത് ഫോറുകളും 10 സിക്‌സുകളും സഹിതം 120* റണ്‍സ് നേടിയ തിലക് ഇന്ത്യയുടെ ടോപ് സ്‌കോററായി.
#TeamIndia seal series victory in style yet again! 🏆🇮🇳#SAvIND #JioCinema #Sports18 #ColorsCineplex #JioCinemaSports pic.twitter.com/rvablJshgs
— JioCinema (@JioCinema) November 15, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
56 പന്തില്‍ ആറ് ബൗണ്ടറികലും ഒമ്പത് സിക്‌സറുകളും സഹിതം* 109 റണ്‍സായിരുന്നു സഞ്‌ജു അടിച്ചത്. 18 പന്തില്‍ 36 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ടീമിന് നഷ്‌ടമായത്. ആദ്യ വിക്കറ്റില്‍ സഞ്ജു - അഭിഷേക് സഖ്യം 73 റണ്‍സ് ചേര്‍ത്തു. തുടര്‍ന്ന് ഒന്നിച്ച സഞ്‌ജുവും തിലകും പ്രോട്ടീസ് ബോളര്‍മാരെ തല്ലിയൊതുക്കി 210* റണ്‍സാണ് കൂട്ടിചേര്‍ത്തത്.
𝐒𝐚𝐧𝐣𝐮 𝐒𝐚𝐦-𝐓𝐨𝐧 🙌#TeamIndia's wonderboy brings up his 3rd T20I 💯of the year!
— JioCinema (@JioCinema) November 15, 2024
Catch the 4th #SAvIND T20I LIVE on #JioCinema, #Sports18, and #ColorsCineplex! ⚡🏏#JioCinemaSports #SanjuSamson pic.twitter.com/2bBriab9AA
മറുപടിക്ക് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്ത്യയുടെ സ്‌കോറിന് അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല. 18.2 ഓവറിൽ 148 റൺസിന് ടീം പുറത്തായി. ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിറഞ്ഞാടിയ പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് മുട്ടുവിറച്ചു.
10 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റുകളാണ് നഷ്‌ടമായത്. ഇതില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി അര്‍ഷ്‌ദീപ് സിങ്ങാണ് പ്രോട്ടീസിനെ പ്രതിരോധത്തിലാക്കിയത്. വമ്പനടിക്കാരായ റീസ ഹെന്‍ഡ്രിക്‌സ് (0), എയ്‌ഡന്‍ മാര്‍ക്രം (8), ഹെന്‍റിച്ച് ക്ലാസന്‍ (0) എന്നിവരെയാണ് അര്‍ഷ്‌ദീപ് തിരിച്ച് കയറ്റിയത്. റ്യാന്‍ റിക്കില്‍ട്ടണ്‍ (1) ഹാര്‍ദിക്കിനും വിക്കറ്റ് നല്‍കി.
The TV show yet again for #TeamIndia 💯
— JioCinema (@JioCinema) November 15, 2024
Take a bow, Tilak Varma! 🔥
Catch LIVE action from the 4th #SAvIND T20I on #JioCinema, #Sports18, and #ColorsCineplex! 👈#JioCinemaSports pic.twitter.com/HUbadVPoRc
തുടര്‍ന്ന് ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (43), ഡേവിഡ് മില്ലര്‍ (36), മാര്‍കോ ജാന്‍സന്‍ (29*) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ആതിഥേയര്‍ നൂറ് റണ്‍സ് കടക്കുന്നതില്‍ നിര്‍ണായകമായത്. ആന്‍ഡിലെ സിംലെയ്ന്‍ (2), ജെറാള്‍ഡ് കോട്‌സീ (12), കേശവ് മഹാരാജ് (6), ലൂതോ സിംപാല (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ALSO READ: പരിശീലന മത്സരത്തിലും ഫ്ലോപ്പ്, നിരാശപ്പെടുത്തി വിരാട് കോലി; ഇന്ത്യൻ ടീമിനും ആശങ്ക
ടി20 ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. നേരത്തെ 2023-ല്‍ ഡര്‍ബനില്‍ ഓസീസിനെതിരെ 111 റണ്‍സിന് തോറ്റതായിരുന്നു ടീമിന്‍റെ ഇതിന് മുമ്പത്തെ ഏറ്റവും വലിയ തോല്‍വി.