കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനായി തെരുവിലിറങ്ങും. ഭാര്യ ഡോണയുടെ നൃത്തവിദ്യാലയമായ ദീക്ഷ മഞ്ജരി സംഘടിപ്പിക്കുന്ന റാലിയിൽ ദാദ പങ്കെടുത്തേക്കും. ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. ബുധനാഴ്‌ച വൈകിട്ട് 7.30ന് റാലി ആരംഭിക്കും.
Sourav Ganguly protesting against Sourav Ganguly for calling #RGKAR case a stray incident. (After getting whopped on social media) pic.twitter.com/AntKfEIrpC
— brave_1 (@brave_1) August 20, 2024
ഡോക്‌ടറോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമൂഹമാധ്യമത്തില്‍ പ്രൊഫൈൽ ചിത്രം ഗാംഗുലി മാറ്റിയിരുന്നു. എന്നാൽ താരത്തിനിത് കടുത്ത വിമർശനം നേരിടേണ്ടി വന്നു. ഗാംഗുലിയുടെ നിർവികാരമായ പരാമർശങ്ങൾക്ക് ശേഷം താരത്തിനെ ഷോ ഓഫ് എന്ന് വിളിച്ചു. മുന്‍പ് ഗാംഗുലി നടത്തിയ പ്രസ്‌താവനയിൽ മാപ്പ് പറയണമെന്നും സമൂഹമാധ്യമത്തില്‍ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. 'വിവേചനരഹിതമായ അഭിപ്രായങ്ങൾക്ക് നിങ്ങൾക്ക് ലഭിച്ച എല്ലാ തിരിച്ചടികൾക്കും ശേഷം നാടകമെന്ന് ഒരാള്‍ എഴുതി.
See the statement given by none other than Saurabh Ganguly pic.twitter.com/DAZ6GmlQxN
— Praveen Kumar (@RigidDemocracy) August 19, 2024
പശ്ചിമ ബംഗാളിനെ മൊത്തത്തിൽ ഒരു സംഭവം കൊണ്ട് വിലയിരുത്തരുത്," എന്ന് ഗാംഗുലി പറഞ്ഞത് വിവാദമുണ്ടാക്കിയെങ്കിലും നിലപാട് തിരുത്തി താരം വീണ്ടും രംഗത്തെത്തിയിരുന്നു. താന്‍ മുന്‍പ് പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഗാംഗുലി വ്യക്തമാക്കി. ഭയാനകമായ സംഭവമാണിത്. ഭാവിയിൽ ആർക്കും ഇങ്ങനെയൊന്നും ചെയ്യാൻ കഴിയാത്ത വിധത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു.