ETV Bharat / sports

ടി ട്വന്‍റി ലോകകപ്പ് യോഗ്യത റൗണ്ടില്‍ റെക്കോര്‍ഡുകളുടെ പെരുമഴ; 10 റണ്‍സിന് ഓള്‍ഔട്ടായി മംഗോളിയന്‍ ടീം; അഞ്ച് പന്തില്‍ കളി തീര്‍ത്ത് സിംഗപ്പൂര്‍ - ICC MENS T20 WORLD CUP

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്തായി മംഗോളിയ. 10 ഓവര്‍ ബാറ്റ് ചെയ്‌ത് ടീമിന് 10 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംഗപൂര്‍ അഞ്ചാമത്തെ പന്തില്‍ കളി അവസാനിപ്പിച്ചു.

T20 WORLD CUP QUALIFIERS  MONGALIA VS SINGAPORE  ICC T20 WORLD CUP ASIA QUALIFIER  LOWEST TEAM TOTAL IN T20I CRICKET
Representational Image (IANS)
author img

By ETV Bharat Sports Team

Published : Sep 5, 2024, 7:33 PM IST

ഹൈദരാബാദ്: ക്രിക്കറ്റിന്‍റെ കുഞ്ഞന്‍ പതിപ്പാണ് ടി ട്വന്‍റി. 20 ഓവറുകള്‍ അഥവാ 120 പന്തുകള്‍ നീളുന്ന ടി ട്വന്‍റി ഇന്നിങ്ങ്‌സ് വെറും അഞ്ച് പന്തില്‍ തീരുന്ന വിസ്‌മയക്കാഴ്‌ചയ്‌ക്ക് മലേഷ്യ വേദിയായി. ഐസിസി ടി ട്വന്‍റി ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യത റൗണ്ട് മത്സര വേദിയിലാണ് പുത്തന്‍ റെക്കോര്‍ഡുകള്‍ കണ്ടത്.

സിംഗപ്പൂരും മംഗോളിയയും തമ്മിലായിരുന്നു മത്സരം. മലേഷ്യയിലെ ബാംഗിയില്‍ നടന്ന മത്സരത്തില്‍ മംഗോളിയ വെറും 10 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലുള്ള ടീമുകളുടെ റെക്കോര്‍ഡിലേക്ക് അവര്‍ കൂടി ചേര്‍ന്നു. ആദ്യം ബാറ്റ് ചെയ്‌ത മംഗോളിയ 10 ഓവര്‍ ബാറ്റ് ചെയ്‌താണ് 10 റണ്‍സ് നേടിയത്.

സിംഗപ്പൂരിന്‍റെ പതിനേഴുകാരന്‍ ലെഗ് സ്‌പിന്നര്‍ ഹര്‍ഷ് ഭരദ്വാജ് നാലോവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയതാണ് മംഗോളിയയെ ചുരുട്ടിക്കെട്ടുന്നതില്‍ നിര്‍ണായകമായത്. മംഗോളിയന്‍ നിരയില്‍ ഒരൊറ്റ ബാറ്റര്‍ക്ക് പോലും രണ്ട് റണ്‍സിനപ്പുറം പോകാനായില്ല. മംഗോളിയയുടെ അഞ്ച് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ പന്തില്‍ തന്നെ ഹര്‍ഷ് ഭരദ്വാജ് വിക്കറ്റ് വേട്ട തുടങ്ങിയിരുന്നു. മോഹന്‍ വിവേകാനന്ദന്‍ പൂജ്യനായി മടങ്ങി. അതേ ഓവറില്‍ മംഗോളിയയുടെ രണ്ടാം ബാറ്ററേയും ഭരദ്വാജ് മടക്കി. സിംഗപ്പൂരിന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ് ഭരദ്വാജിന് പുറമെ അക്ഷയ് പുരി രണ്ടും രാഹുല്‍ ശേഷാദ്രി, രമേഷ് കാളിമുത്തു എന്നിവര്‍ ഓരോന്നും വിക്കറ്റ് വീഴ്ത്തി.

11 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംഗപ്പൂര്‍ ടീമും പക്ഷേ ആദ്യം ഞെട്ടി. ആദ്യ പന്തില്‍ തന്നെ ക്വാപ്റ്റന്‍ മന്‍പ്രീത് സിങ് ഡക്കിന് പുറത്ത്. പക്ഷേ ക്രീസിലുണ്ടായിരുന്ന രാവോല്‍ ശര്‍മയും വില്യം സിംസണും അധികം ദീര്‍ഘിപ്പിക്കാതെ അഞ്ച് പന്തില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചു. ഒമ്പത് വിക്കറ്റ് വിജയം അതും വെറും അഞ്ച് പന്തില്‍.

ഇംഗ്ലണ്ടിനും അയര്‍ലണ്ടിനുമിടയിലെ ഐല്‍ ഓഫ് മാന്‍ എന്ന ദ്വീപു രാഷ്ട്രത്തിന്‍റെ പേരിലായിരുന്നു അതേവരെ ടി ട്വന്‍റിയിലെ ഏറ്റവും ചെറിയ ടീം ടോട്ടലിന്‍റെ റെക്കോര്‍ഡ് ഉണ്ടായിരുന്നത്. ഇനി അത് മംഗോളിയക്ക് കൂടി അവകാശപ്പെട്ടതാണ്. ഏറ്റവും കുറഞ്ഞ ടീം റണ്‍ റേറ്റും മംഗോളിയയുടെ പേരിലായി.

Also Read: ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തില്‍ രണ്ട് ഇന്ത്യൻ താരങ്ങൾ! ബാബർ അസം പിന്നിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.