ETV Bharat / sports

നായകനും വന്നു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനൊപ്പം ചേര്‍ന്ന് ശ്രേയസ് അയ്യര്‍ - IPL 2024

ഐപിഎല്‍ മത്സരങ്ങള്‍ക്കായി ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ക്യാമ്പില്‍ ചേര്‍ന്നു.

Shreyas Iyer  Kolkata Knight Riders  IPL 2024  Shreyas Iyer joined KKR Camp
IPL 2024
author img

By PTI

Published : Mar 17, 2024, 11:36 AM IST

കൊൽക്കത്ത: ഐപിഎല്‍ പതിനേഴാം പതിപ്പിന് (IPL 2024) മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ടീമിനൊപ്പം ചേര്‍ന്ന് അവരുടെ നായകൻ ശ്രേയസ് അയ്യര്‍ (Shreyas Iyer). ഇന്നലെയാണ് താരം കൊല്‍ക്കത്തയില്‍ എത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ ടീം സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു (Shreyas Iyer Landed In Kolkata Ahead Of IPL 2024).

മാർച്ച് 23 ന് ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയ്‌ക്ക് സീസണിലെ ആദ്യ മത്സരം (Kolkata Knight Riders vs Sunrisers Hyderabad). പുറം വേദനയലട്ടുന്ന ശ്രേയസ് അയ്യര്‍ ഈ മത്സരത്തില്‍ ഇറങ്ങിയേക്കുമെന്നാണ് സൂചന. നിലവില്‍ കൊല്‍ക്കത്തയിലുള്ള താരം ഇന്ന് പരിശീലനത്തിന് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

പുറം വേദനയെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായതിനാൽ താരത്തിന് കഴിഞ്ഞ സീസൺ പൂര്‍ണമായും നഷ്‌ടമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പുറം വേദനയെ തുടര്‍ന്ന് പിന്മാറിയ താരം ബിസിസിഐ സമ്മര്‍ദത്തെ തുടര്‍ന്ന് അടുത്തിടെ അവസാനിച്ച രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്‌ക്കായി കളത്തിലിറങ്ങി.

മുംബൈ കിരീടം നേടിയ ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ 95 റണ്‍സാണ് ശ്രേയസ് അയ്യര്‍ അടിച്ചെടുത്തത്. ഈ മത്സരത്തിലും താരത്തിന്‍റെ പരിക്ക് പ്രകടമായിരുന്നു. ബാറ്റിങ്ങിനിടെ ഒന്നിലേറ തവണയാണ് താരം വേദനയ്‌ക്ക് ചികിത്സ തേടിയത്.

ഇതിന് പിന്നാലെ, കൊല്‍ക്കത്തൻ നായകന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചു. എന്നാല്‍, പിന്നീട് ആദ്യ മത്സരം മുതല്‍ തന്നെ ശ്രേയസ് അയ്യര്‍ ടീമിനായി കളിക്കാനിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു.

Also Read : 'ആ ദിനത്തില്‍ നമ്മളവിടെ ഉണ്ടാവണം' ; ഐപിഎല്‍ ഫൈനല്‍ തീയതി വെളിപ്പെടുത്തി ഗംഭീര്‍ ?

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ് (Kolkata Knight Riders Squad IPL 2024): ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റൻ), റിങ്കു സിങ്, നിതീഷ് റാണ, ഷെര്‍ഫെയ്‌ൻ റൂതര്‍ഫോര്‍ഡ്, റഹ്മാനുള്ള ഗുര്‍ബാസ്, ഫില്‍ സാള്‍ട്ട്, കെഎസ് ഭരത്, മനീഷ് പാണ്ഡെ, അനുകുല്‍ റോയ്, അംഗ്‌കൃഷ് രഘുവൻഷി, രമൺദീപ് സിങ്, ആന്ദ്രേ റസല്‍, വെങ്കടേഷ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, സുയഷ് ശര്‍മ, മുജീബ് ഉര്‍ റഹ്മാൻ, ദുഷ്‌മന്ത ചമീര, സക്കിബ് ഹുസ്സൈൻ, ഹര്‍ഷിത് റാണ, സുനില്‍ നരെയ്‌ൻ, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, ചേതൻ സക്കറിയ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.