ETV Bharat / sports

സഞ്ജു എന്ന ഉത്തരത്തിന് 80,000 രൂപ, അമിതാഭ് ബച്ചന്‍റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി മത്സരാര്‍ഥി - Sanju samson

2024 ഐപിഎല്‍ സീസണില്‍ ക്യാപ്റ്റന്‍മാരില്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാത്ത ഒരേയൊരു കളിക്കാരൻ ആരാണെന്നായിരുന്നു ബിഗ് ബി രാം കിഷനോട് ചോദിച്ചത്.

SANJU SAMSON  KAUN BANEGA CROREPATI  AMITABH BACHCHAN  ശ്രേയസ് അയ്യര്‍
Sanju samson, Amitabh Bachchan (IANS/ ETV Bharat)
author img

By ETV Bharat Sports Team

Published : Aug 17, 2024, 11:12 AM IST

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ അവതാരകനായെത്തിയ കോന്‍ ബനേഗ ക്രോര്‍പതി റിയാലിറ്റി ഷോയിലെ ക്രിക്കറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ കുഴങ്ങി രാം കിഷന്‍ എന്ന മത്സരാര്‍ഥി. 80,000 രൂപയുടേതായിരുന്നു ചോദ്യം. 2024 ഐപിഎല്‍ സീസണില്‍ ക്യാപ്റ്റന്‍മാരില്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാത്ത ഒരേയൊരു കളിക്കാരൻ ആരാണെന്നായിരുന്നു ബിഗ് ബി രാം കിഷനോട് ചോദിച്ചത്.

ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നീ പേരുകളായിരുന്നു ഓപ്‌ഷനായി നല്‍കിയിരുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഉത്തരം അനായായം പറയാന്‍ കഴിയുമെങ്കിലും രാം കിഷന് അതിന് കഴിഞ്ഞില്ല. വീഡിയോ കോൾ, ഡബിൾ ഡിപ്പ് രണ്ട് ലൈഫ് ലൈനുകളായിരുന്നു മുന്നിലുണ്ടായിരുന്നത്. ഓഡിയന്‍സ് പോള്‍ എന്ന ലൈഫ് നേരത്തെ രം കിഷന്‍ എടുത്തിരുന്നു. വീഡിയോ കോൾ എ ഫ്രണ്ട് എന്ന ഓപ്ഷൻ പറഞ്ഞ കിഷോറിന് സുഹൃത്തിന്‍റെ ഉത്തരം തൃപ്‌തിയായില്ല. അവസാനം ഡബിൾ ഡിപ്പ് രാം കിഷന്‍ തെരഞ്ഞെടുത്തു. ഡബിൾ ഡിപ്പ് രണ്ട് തവണ ഉത്തരം പറയാന്‍ പറ്റുന്ന ഓപ്‌ഷനായിരുന്നു. എന്നാല്‍ ആദ്യം ഉത്തരം പറഞ്ഞത് ശ്രേയസ് അയ്യര്‍ എന്നായിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് അറിയിച്ചതോടെ സഞ്ജുവിന്‍റെ പേര് രാം കിഷന്‍ തെരഞ്ഞെടുക്കുകയായിരുന്നു.

Also Read: ഹൃദയസ്‌പര്‍ശിയായ പോസ്റ്റുമായി വിനേഷ് ഫോഗട്ട്; വിരമിക്കല്‍ തീരുമാനം മാറ്റിയെന്ന് സൂചന - Vinesh Phogat

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.