ETV Bharat / state

സിസിടിവി ചതിച്ചു: 'നേർച്ചപ്പെട്ടി കള്ളനെ' പിടികൂടി നാട്ടുകാര്‍ - THIEF CAUGHT CCTV

നേരത്തെ മഖാമിനുള്ളില്‍ കവര്‍ച്ചക്കെത്തിയ കള്ളൻ സിസിടിവി അടിച്ചു തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ജാറം കമ്മിറ്റി ഇവിടെ ഒളികാമറ സ്ഥാപിച്ചിരുന്നു.

THIEF CAUGHT CCTV  നേർച്ചപ്പെട്ടി കള്ളൻ  വളാഞ്ചേരിയിലെ നേർച്ചപ്പെട്ടി മോഷണം  മഖാമിലെ നേര്‍ച്ചപ്പെട്ടി
Theft Malappuram (Etv Bharat)
author img

By ETV Bharat Kerala Team

Published : Nov 27, 2024, 3:13 PM IST

മലപ്പുറം : വളാഞ്ചേരിയിലെ നേർച്ചപ്പെട്ടി കള്ളനെ പിടികൂടി. ഒളികാമറയിൽ കുടുങ്ങിയ കള്ളനെ കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് പള്ളി ഭാരവാഹികള്‍. സ്ഥിരമായി പള്ളിയില്‍ എത്താറുള്ള എടച്ചലം സ്വദേശി വരിക്കപുലാക്കൽ അബ്‌ദുൽ റസാഖിന് കിട്ടിയത് നല്ല മുട്ടൻ പണിയാണ്.

നേരത്തെ മഖാമിനുള്ളില്‍ കവര്‍ച്ചക്കെത്തിയ കള്ളൻ സിസിടിവി അടിച്ചു തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ജാറം കമ്മിറ്റി ഇവിടെ ഒളികാമറ സ്ഥാപിച്ചിരുന്നു. ഇതറിയാതെ എത്തിയ റസാഖ് കാമറയില്‍ കുടുങ്ങുകയായിരുന്നു.

ആര്‍ക്കും സംശയമില്ലാത്ത വിധം കാറില്‍ വന്നിറങ്ങിയ അബ്‌ദുൽ റസാഖ് പരിസരം പരിശോധിച്ച ശേഷം പണി ഒപ്പിക്കുകയായിരുന്നു. പശ തേച്ചകമ്പി അബ്‌ദുൽ റസാഖ് ധരിച്ച ജുബ്ബയുടെ അടിയിൽ ഒളിപ്പിക്കുകയും അവിടെയുണ്ടായിരുന്ന ചാവിയെടുത്ത് കതക് തുറന്ന് മഖാമിൻ്റെ അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു.

വളാഞ്ചേരിയിലെ നേര്‍ച്ചപ്പെട്ടി കള്ളന്‍ പിടിയില്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മഖാമിൻ്റെ അകത്ത് കടന്ന ഉടനെ നേർച്ചപ്പെട്ടിയിലെ പണം പശ തേച്ച കമ്പി ഉപയോഗിച്ച് കവര്‍ന്നെടുക്കുകയായിരുന്നു. സിസിടിവിയില്‍ കുടുങ്ങിയ അബ്‌ദുൽ റസാഖിനെ കണ്ട നാട്ടുകാരും ഭാരവാഹികളും പൊലീസിനെ അറിയിച്ചു. അതിവിദഗ്‌ധമായി മോഷണം നടത്തിയ കള്ളനെ പൊലീസ് പിടികൂടി.

എസ്ഐ യാസിർ, സിനീയർ സിവിൽ പൊലിസ് ഓഫിസർ വിപിൻ സേതു, സിവിൽ പൊലിസ് ഓഫിസർമാരായ അനിൽകുമാർ, ഷെറിൻ ജോൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Also Read : നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകാന്‍ സാധ്യത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.