ETV Bharat / sports

സിക്‌സറടിച്ച് ഫിഫ്‌റ്റിയിലേക്ക്, ഹൈദരാബാദില്‍ വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജു

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണിന് അര്‍ധസെഞ്ച്വറി.

author img

By ETV Bharat Sports Team

Published : 3 hours ago

SANJU SAMSON T20I STATS  SANJU SAMSON FIFTY  IND VS BAN 3RD T20I  സഞ്ജു സാംസണ്‍
Sanju Samson (IANS)

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ അര്‍ധസെഞ്ച്വറിയുമായി സഞ്ജു സാംസണ്‍. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്കായി നേരിട്ട 22-ാം പന്തിലാണ് സഞ്ജു ഫിഫ്റ്റിയടിച്ചത്. എട്ട് ഫോറുകളുടെയും രണ്ട് സിക്‌സറിന്‍റെയും അകമ്പടിയിലാണ് സഞ്ജു അര്‍ധശതകം പൂര്‍ത്തിയാക്കിയത്.

റിഷാദ് ഹൊസൈനെ സിക്‌സര്‍ പറത്തിക്കൊണ്ടായിരുന്നു സഞ്ജു ഫിഫ്റ്റിയിലേക്ക് എത്തിയത്. ടി20 ക്രിക്കറ്റില്‍ സഞ്ജുവിന്‍റെ മൂന്നാം അര്‍ധസെഞ്ച്വറിയാണ് ഇത്.

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. നാല് റണ്‍സ് നേടിയ താരത്തെ മഹെദി ഹസൻ സാകിബാണ് പുറത്താക്കിയത്. ഇതിന് പിന്നാലെ ക്രീസിലെത്തിയ നായകൻ സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ചാണ് സഞ്ജു അതിവേഗം ടീം സ്കോര്‍ ഉയര്‍ത്തിയത്.

ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്.

ബംഗ്ലാദേശ് പ്ലേയിങ് ഇലവൻ: ഹൊസൈന്‍ ഇമോന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോ (ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, മെഹിദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹുസൈന്‍, മുസ്‌തഫിസുര്‍ റഹ്മാന്‍, തന്‍സിം ഹസന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.