ETV Bharat / state

കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു; വേങ്ങരയിൽ വൃദ്ധദമ്പതികൾക്ക് ക്രൂര മർദനം

കടം നല്‍കിയ 23 ലക്ഷം രൂപ ഒരു വര്‍ഷം കഴിഞ്ഞിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ചതിനാണ് മര്‍ദനം.

Eമലപ്പുറം വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് ക്രൂര മർദ്ദനം  ATTACK OVER LEND MONEY  MALAPPURAM VENGARA COUPLE ATTACK  കടം കൊടുത്ത പണം
Elderly couple brutally beaten up in Vengara (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 12, 2024, 10:21 PM IST

മലപ്പുറം: വേങ്ങരയിൽ വൃദ്ധദമ്പതികൾക്ക് ക്രൂര മർദനം. വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന്, വേങ്ങര സ്വദേശികളായ പൂവളപ്പിൽ അബ്‌ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, മറ്റ് രണ്ട് മക്കൾ ചേർന്ന് ഇവരെ മർദിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദമ്പതികളുടെ മകന്‍ മുഹമ്മദ് ബഷീറിനും അക്രമം തടയാനെത്തിയ അയൽവാസി നജീബിനും മർദനമേറ്റു. മുഹമ്മദ് സപ്പർ ബഷീറിന് 23 ലക്ഷം രൂപ നൽകാനുണ്ട്. ഒന്നര വർഷമായി പണം തിരികെ നൽകിയിട്ടില്ല. തുടര്‍ന്ന് മുഹമ്മദ് സപ്പറിന്‍റെ വീട്ടിലെത്തി ബാനര്‍ പിടിച്ച് ദമ്പതികള്‍ പ്രതിഷേധിക്കുകയായിരുന്നു.

ഇതിനിടെയാണ് സംഘം ഇവരെ മര്‍ദിച്ചത്. ക്രൂര മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. വേങ്ങര പൊലീസ് കുടുംബത്തിന്‍റെ മൊഴിയെടുത്തു.

Also Read: എസ്‌ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; നടപടി സ്ഥലം മാറ്റത്തില്‍ ഒതുങ്ങരുതെന്ന് ആത്മഹത്യ ചെയ്‌ത ഓട്ടോ ഡ്രൈവറുടെ സഹോദരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.