തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരായ കേരള സ്‌ക്വാഡ് പ്രഖ്യാപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സീനിയര്‍ താരം സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയുടെ ഭാഗമായതിനാല്‍ മലയാളി താരം സഞ്ജു സാംസൺ കേരളത്തിനായി ഇറങ്ങില്ല. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം. അഞ്ച് മത്സരങ്ങളുള്ള ട്വന്‍റി20 പരമ്പരയിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാണു സഞ്ജു.
അതേസമയം കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ ബേബി കാഴ്ചവച്ചത്. രഞ്ജിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമായും സച്ചിന്‍ മാറി. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണു മത്സരം നടക്കുന്നത്.
A look at the Suryakumar Yadav-led squad for the T20I series against England 🙌#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/nrEs1uWRos
— BCCI (@BCCI) January 11, 2025
സ്പോര്‍ട്ട് 18 ചാനലില്‍ മത്സരം തത്സമയം കാണാം. നിലവിൽ രഞ്ജി ട്രോഫി ഗ്രൂപ്പ് സിയിൽ 18 പോയിന്‍റുമായി രണ്ടാമതാണ് കേരളം. 20 പോയിന്‍റുള്ള ഹരിയാനായാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 14 പോയിന്‍റുമായി ബംഗാൾ മൂന്നാം സ്ഥാനത്തും കർണാടക നാലാം സ്ഥാനത്തും നിൽക്കുന്നു.
കേരള ടീം അംഗങ്ങള്‍: സച്ചിന്‍ ബേബി ( ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, വിഷ്ണു വിനോദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദീന്‍, സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം.ടി, ബേസില്‍ എന്‍.പി, ഷറഫുദീന്‍ എന്‍.എം, ശ്രീഹരി എസ്.നായര്‍
- Also Read: ലോക ചാമ്പ്യന്‍ മാഗ്നസ് കാൾസനെ ഒൻപതുകാരന് തോല്‍പ്പിച്ചു; ഞെട്ടി ചെസ് ലോകം - MAGNUS CARLSEN
- Also Read: ദേശീയ ഗെയിംസ്: കേരള താരങ്ങളുടെ യാത്ര വിമാനത്തില്‍, ഒരുക്കങ്ങള്‍ക്ക് 4.5 കോടി - 38TH NATIONAL GAMES
- Also Read: സൗദി ക്ലബുകളുടെ കോടികളുടെ ഓഫര്‍; എന്നാല്‍ നിരസിച്ച് ഈ സൂപ്പര്‍ താരങ്ങള്‍ - SAUDI PRO LEAGUE FOOTBALL