മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും (India vs England 5th Test) ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ പ്രവചിച്ച് മുന്‍ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാർ (Sanjay Bangar). ധര്‍മ്മശാലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു സ്പിന്നറെ ഒഴിവാക്കി പകരമൊരു പേസറെ കളിപ്പിക്കുകയാവും ഇന്ത്യ ചെയ്യുകയെന്നാണ് സഞ്ജയ് ബംഗാർ പറയുന്നത്. ടെസ്റ്റ് അരങ്ങേറ്റത്തിനായി മലയാളി ബാറ്റര്‍ ദേവദത്ത് പടിക്കലിനെ (Devdutt Padikkal) അദ്ദേഹം പിന്തുണയ്‌ക്കുകയും ചെയ്‌തു.
"ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടെസ്റ്റിന് ധർമ്മശാലയാണ് വേദിയാവുന്നത്. അവിടെ ചെറിയ തണുപ്പിനും പേസര്‍മാര്‍ക്ക് ലഭിക്കാനും സാധ്യതയുണ്ട്. തീര്‍ച്ചയായും സാഹചര്യം അനുസരിച്ചുള്ള ഒരു മാറ്റം പ്രതീക്ഷിക്കാം. കുല്‍ദീപ് യാദവിന് (Kuldeep Yadav) പകരം ജയ്‌പ്രീത് ബുംറയാവും (Jasprit Bumrah) പ്ലേയിങ് ഇലവനിലേക്ക് എത്തുക.
ALSO READ: ആരാധകര്‍ക്ക് വമ്പന്‍ കോള് ; ടി20 ലോകകപ്പ് മൊബൈലില്‍ ഫ്രീ ആയി കാണാം
അതിനാൽ ഇന്ത്യ സിറാജ്, ജസ്പ്രീത് ബുംറ, ആകാശ് ദീപ് എന്നീ മൂന്ന് പേസര്‍മാരുമായി കളിക്കും. മറ്റൊരു മാറ്റം രജത് പടിദാറിന്‍റേതാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും അവന് റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഒരു അരങ്ങറ്റം കൂടി ഇന്ത്യന്‍ നിരയിലുണ്ടായേക്കാം. ദേവ്‌ദത്ത് പടിക്കലിനായിരിക്കും അവസരം. ഈ രണ്ട് മാറ്റങ്ങള്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനിലുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്"- സഞ്ജയ് ബംഗാർ പറഞ്ഞു.
അതേസമയം നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 3-1ന് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷമായിരുന്നു ഇംഗ്ലണ്ടിന് ആതിഥേയരുടെ കലക്കന്‍ തിരിച്ചടി. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റ് 28 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് പിടിച്ചത്. എന്നാല്‍ പിന്നീട് വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റുകള്‍ക്കും ആതിഥേയര്‍ മത്സരം പിടിച്ചു. നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ബുംറയെ അവസാന മത്സരത്തിനായി സെലക്‌ടര്‍മാര്‍ തിരികെ വിളിക്കുകയായിരുന്നു.
ALSO READ: അകമ്പടിക്ക് ആം ഗാർഡുകള്‍ ; ഹെലികോപ്റ്ററില്‍ മരണമാസ് എന്‍ട്രിയുമായി രോഹിത്
അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), ദേവ്‌ദത്ത് പടിക്കൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.