ന്യൂഡൽഹി: ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്കും അമന്‍ സെഹ്‌രാവത്തും മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവ് ഗീതാ ഫോഗട്ടും ചേര്‍ന്ന് ഗുസ്‌തി ചാമ്പ്യൻസ് സൂപ്പർ ലീഗ് പ്രഖ്യാപനം നടത്തി. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഗുസ്‌തി പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ലീഗിന്‍റെ ഫോര്‍മാറ്റ്, വേദി, സമ്മാനത്തുക, മറ്റു വിവരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്‌ട്ര ഗുസ്‌തിക്കാരേയും പരിശീലകരേയും ഉള്‍പ്പെടുത്തി ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കാനാണ് നോക്കുന്നതെന്ന് ഗീതാ ഫോഗട്ട് പറഞ്ഞു.
प्रिय देशवासियों,
— geeta phogat (@geeta_phogat) September 16, 2024
हमारे गाँव और समुदायों ने हमें पाला-पोसा, लेकिन पूरे राष्ट्र ने हमें चैंपियन बनाने में एकजुट होकर मदद की। तिरंगे के लिए लड़ने से बड़ा कोई सम्मान नहीं हो सकता है, और आपके प्यार और प्रेरणा से यह संभव हो सका। हम आपके प्रति आभारी हैं और अपने सार्वजनिक एवं निजी… pic.twitter.com/xJDBjMbRSL
ഞങ്ങളെ ചാമ്പ്യന്മാരാക്കാൻ രാജ്യം മുഴുവൻ ഒത്തുചേര്‍ന്നെന്ന് സമൂഹമാധ്യമമായ എക്‌സില്‍ ഗീത കുറിച്ചു. ത്രിവർണ പതാകയ്ക്ക് വേണ്ടി പോരാടുന്നതിനേക്കാൾ മഹത്തായ ബഹുമതി മറ്റൊന്നില്ല. നിങ്ങള്‍ ഞങ്ങളിൽ കാണിക്കുന്ന വിശ്വാസത്തിന് പകരമായി, ഞങ്ങളുടെ കായിക കഴിവുകൾ, അനുഭവപരിചയം, ക്ഷമ, വിജയം എന്നിവ കായിക സേവനത്തിൽ സമർപ്പിക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ഞങ്ങൾ ഒരുമിച്ച് റെസ്ലിംഗ് ചാമ്പ്യൻസ് സൂപ്പർ ലീഗിന്‍റെ സമാരംഭം പ്രഖ്യാപിക്കുന്നുവെന്ന് ഗീതാ ഫോഗട്ട് വ്യക്തമാക്കി.
ഇന്ത്യയുടെ ഗുസ്‌തി പ്രതിഭകൾക്ക് വേണ്ടത് അവരുടെ ശാരീരിക ശേഷിയും കഴിവുകളും മാനസികാവസ്ഥയും കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുന്ന ഒരു ലോകോത്തര പ്ലാറ്റ്‌ഫോമാണെന്ന് അമൻ സെഹ്‌രാവത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2023ല്‍ ഗുസ്‌തിക്കാരുടെ പ്രതിഷേധത്തിൽ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവർക്കൊപ്പം പ്രമുഖ മുഖമായിരുന്ന സാക്ഷി കഴിഞ്ഞ വർഷം ഡിസംബറിൽ ഗുസ്‌തിയിൽ നിന്ന് വിരമിച്ചിരുന്നു.
Also Read: കേരള ക്രിക്കറ്റ് ലീഗ്; ഏഴാം വിജയത്തോടെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയില്‍ - Kerala Cricket League