ETV Bharat / sports

രോഹിത്തിനൊപ്പം കോലി...?; ഇന്ത്യൻ ലൈനപ്പില്‍ സസ്‌പെൻസ് തുടരുന്നു - Virat Kohli Opening - VIRAT KOHLI OPENING

ടി20 ലോകകപ്പില്‍ നായകൻ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഓപ്പണറായേക്കുമെന്ന് സൂചന.

ROHIT SHARMA VIRAT KOHLI  T20 WORLD CUP 2024  വിരാട് കോലി  ടി20 ലോകകപ്പ്
VIRAT KOHLI & ROHIT SHARMA (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 3:14 PM IST

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നായകൻ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഇന്ത്യയുടെ ഓപ്പണറായെത്തിയേക്കുമെന്ന് സൂചന. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ ആയിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. സ്ഥിരം ഓപ്പണറായ യശസ്വി ജയ്‌സ്വാളിന് പകരമായിരുന്നു സഞ്ജു ഓപ്പണറായി ക്രീസിലെത്തിയത്.

സന്നാഹ മത്സരത്തില്‍ ടീം ഇന്ത്യയുടെ ഈ പരീക്ഷണം ലോകകപ്പില്‍ ഓപ്പണിങ് പൊസിഷനിലേക്ക് വിരാട് കോലിയെ ഇറക്കാനുള്ള നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഓപ്പണാറായി മികച്ച പ്രകടനമാണ് വിരാട് കോലി പുറത്തെടുത്തത്. ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് വിന്നര്‍ കൂടിയായ കോലി 15 മത്സരങ്ങളില്‍ നിന്നായി 741 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓപ്പണറുടെ റോളില്‍ 61.75 ശരാശരിയില്‍ ബാറ്റ് വീശിയ കോലിയുടെ സ്ട്രൈക്ക് റേറ്റ് 154.69 ആയിരുന്നു.

അതേസമയം, യശസ്വി ജയ്‌സ്വാളിന് ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കണ്ട ജയ്‌സ്വാളിനെ ആയിരുന്നില്ല ഐപിഎല്ലില്‍ കാണാന്‍ കഴിഞ്ഞത്. രാജസ്ഥാൻ റോയല്‍സിനായി സീസണില്‍ എല്ലാ മത്സരവും കളിച്ച താരത്തിന് സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്‌ചവെയ്‌ക്കാൻ സാധിച്ചിരുന്നില്ല. 16 കളിയില്‍ നിന്നും 31.07 ശരാശരിയില്‍ 435 റണ്‍സായിരുന്നു ജയ്സ്വാള്‍ നേടിയത്.

ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും മാത്രമായിരുന്നു അക്കൗണ്ടില്‍. ഈ സാഹചര്യത്തില്‍ ജയ്‌സ്വാളിന് പകരം കോലിയെ രോഹിത്തിനൊപ്പം ഓപ്പണറാക്കാനാകും ടീം മാനേജ്‌മെന്‍റിന്‍റെ പദ്ധതി. അതേസമയം ഏറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് നീലപ്പട ടി20 ലോകകപ്പില്‍ ലക്ഷ്യം വയ്‌ക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വന്തം മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പിന്‍റെയടക്കം ഫൈനലില്‍ എത്തിയെങ്കിലും അന്തിമ വിജയം നേടാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. ഈ മുറിവുണക്കാന്‍ ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്‌ക്ക് അനിവാര്യമാണ്.

ALSO READ: പന്ത് മതി, ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ വേണ്ടെന്ന് ആരാധകര്‍ - Fans On Rishabh Pant And Sanju

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി , രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ,അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.