ETV Bharat / sports

അവന്‍റെ കഴിവുകളെ അളക്കാനായിട്ടില്ല; രജതിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രോഹിത് - രോഹിത് ശര്‍മ

രജത് പടിദാര്‍ കഴിവുള്ള താരമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

Rohit Sharma  Rajat Patidar  India vs England 5th Test  രോഹിത് ശര്‍മ  രജത് പടിദാര്‍
Rohit Sharma Backs Rajat Patidar Ahead Of India vs England 5th Test
author img

By ETV Bharat Kerala Team

Published : Mar 6, 2024, 7:56 PM IST

ധര്‍മ്മശാല: സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ (Virat Kohli) പകരക്കാരനായാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് രജത് പടിദാറിന് (Rajat Patidar) വിളിയെത്തുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ കെഎല്‍ രാഹുലിന് (KL Rahul) പരിക്കേല്‍ക്കുക കൂടി ചെയ്‌തതോടെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ താരത്തിന് അവസരം ലഭിച്ചു. എന്നാല്‍ ഇതു മുതലാക്കാന്‍ രജതിന് കഴിഞ്ഞിരുന്നില്ല.

മൂന്ന് മത്സരങ്ങളില്‍ നിന്നും 10.5 ശരാശരിയല്‍ ആകെ 63 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ഇതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് 30-കാരന് നേരെ ഉയര്‍ന്നത്. എന്നാല്‍ രജതിനെ അകമഴിഞ്ഞ് പിന്തുണച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). മൂന്ന് ടെസ്റ്റുകള്‍ കൊണ്ടുമാത്രം താരത്തെ വിലയിരുത്താന്‍ കഴിയില്ലെന്നാണ് രോഹിത് പറയുന്നത്.

ഇംഗ്ളണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. ''രജത് പടിദാര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടക്കമാണ്. മികച്ച കഴിവുള്ള താരം തന്നെയാണ് അവന്‍. ഒരു പ്രതിഭയായി തന്നെയാണ് ഞാന്‍ അവനെ കാണുന്നത്. അവന് നമുക്ക് കുറച്ച് സമയം കൂടി നല്‍കേണ്ടതുണ്ട്"- രോഹിത് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ഇതേവരെ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് രജത് പടിദാര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 99 ഇന്നിങ്‌സുകളില്‍ നിന്നും 43.68 ശരാശരിയില്‍ 4063 റണ്‍സാണ് രജത് നേടിയിട്ടുള്ളത്. 12 സെഞ്ചുറികളും 30-കാരന്‍റെ അക്കൗണ്ടിലുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ 32, 9, 5, 0, 17, 0 എന്നിങ്ങനെയാണ് കഴിഞ്ഞ ആറ് ഇന്നിങ്‌സുകളില്‍ താരം നേടിയിട്ടുള്ളത്.

രജതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പരസ്യപിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയാളി താരം ദേവ്‌ദത്ത് പടിക്കലിന് ഇനി അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോയെന്ന് ഇനി കാത്തിരുന്ന് തന്നെ കാണണം. അതേസമയം ധര്‍മ്മശാലയില്‍ അഞ്ചാം ടെസ്റ്റിന് (India vs England 5th Test) ഇറങ്ങും മുമ്പ് തന്നെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് തോല്‍വി വഴങ്ങിയ ആതിഥേയര്‍ തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളും വിജയിക്കുകയായിരുന്നു. വിശാഖപട്ടണത്ത് 106 റണ്‍സിന്‍റേയും രാജ്‌കോട്ടില്‍ 434 റണ്‍സിന്‍റേയും റാഞ്ചിയില്‍ അഞ്ച് വിക്കറ്റിന്‍റെയും വിജയമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്.

ALSO READ: റിഷഭ്‌ പന്തിന്‍റെ കളി കണ്ടുകാണില്ല; ബന്‍ ഡക്കറ്റിന് കലക്കന്‍ മറുപടിയുമായി രോഹിത്

ഇന്ത്യൻ പ്ലെയിങ് ഇലവന്‍ ഇവരില്‍ നിന്ന്: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), ദേവ്‌ദത്ത് പടിക്കൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.