ETV Bharat / sports

'സൂപ്പര്‍ സബ്' ലൂക്ക, ഏക ഗോളില്‍ സെവിയ്യയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് - റയല്‍ മാഡ്രിഡ്

ലാ ലിഗ: റയല്‍ മാഡ്രിഡിന് സീസണിലെ 20-ാം ജയം. സെവിയ്യയെ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്.

Real Madrid vs Sevilla  Luka Modric  La Liga  റയല്‍ മാഡ്രിഡ്  ലൂക്ക മോഡ്രിച്ച്
Real Madrid vs Sevilla
author img

By ETV Bharat Kerala Team

Published : Feb 26, 2024, 8:28 AM IST

മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗ (La Liga) ഫുട്‌ബോളില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ് (Real Madrid). സീസണിലെ 26-ാം മത്സരത്തില്‍ സെവിയ്യയെയാണ് റയല്‍ തകര്‍ത്തത്. ലൂക്ക മോഡ്രിച്ച് (Luka Modric) നേടിയ ഏക ഗോളിന്‍റെ കരുത്തിലായിരുന്നു ലോസ് ബ്ലാങ്കോസിന്‍റെ ജയം (Real Madrid vs Sevilla Result).

സീസണില്‍ റയല്‍ മാഡ്രിഡ് നേടുന്ന ഇരുപതാമത്തെ ജയമാണിത്. ഈ ജയത്തോടെ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായുള്ള പോയിന്‍റ് വ്യത്യാസം കൂട്ടാനും റയലിനായി. നിലവില്‍ 65 പോയിന്‍റോടെയാണ് റയല്‍ പോയിന്‍റ് പട്ടികയുടെ തലപ്പത്തിരിക്കുന്നത് (Real Madrid Points In La Liga). 26 മത്സരം കളിച്ച ബാഴ്‌സയ്‌ക്ക് 57 പോയിന്‍റാണുള്ളത് (La Liga Points Table After Match Day 26).

സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ റയലായിരുന്നു ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. മത്സരത്തിന്‍റെ പത്താം മിനിറ്റില്‍ വാസ്‌കസ് റയലിനായി സെവിയ്യയുടെ വലയില്‍ പന്തെത്തിച്ചു. എന്നാല്‍, വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു.

ഗോളിലേക്ക് റയല്‍ എത്തുന്നതിന് മുന്‍പ് നാച്ചോ എൻ നെസിറിയെ ഫൗള്‍ ചെയ്‌തിരുന്നു. നാച്ചോയുടെ ഫൗളിന് പിന്നാലെ പന്ത് പിടിച്ചെടുത്ത് വിനീഷ്യസ് ജൂനിയര്‍ നടത്തിയ മുന്നേറ്റമായിരുന്നു വാസ്‌കസ് ലക്ഷ്യത്തിലെത്തിച്ചത്. പിന്നീട് ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ ഇരു ടീമിനും മുതലെടുക്കാനായില്ല.

ഗോള്‍രഹിതമായ ആദ്യ പകുതിയ്‌ക്ക് ശേഷം രണ്ടാം പകുതിയില്‍ 49-ാം മിനിറ്റില്‍ വാല്‍വെര്‍ഡെയുടെ ഷോട്ട് പോസ്റ്റില്‍ ഇടിച്ച് മടങ്ങി. തുടര്‍ന്നും മികച്ച നീക്കങ്ങളുമായി റയല്‍ കളം നിറഞ്ഞു. മത്സരത്തിന്‍റെ 75-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ലൂക്ക മോഡ്രിച്ചായിരുന്നു ഒടുവില്‍ റയലിനായി ലക്ഷ്യം കണ്ടത്

മത്സരത്തിന്‍റെ 81-ാം മിനിറ്റിലായിരുന്നു മധ്യനിര താരം ഗോള്‍ നേടിയത്. ബോക്‌സിന് തൊട്ടുപുറത്ത് നിന്നുള്ള തകര്‍പ്പൻ ഫിനിഷിങ്ങിലൂടെയായിരുന്നു മോഡ്രിച്ച് സെവിയ്യയുടെ വല കുലുക്കിയത് (Luka Modric Goal Against Sevilla In La Liga). പിന്നീട്, ലീഡ് ഉയര്‍ത്താൻ റയലിനും മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്താൻ സെവിയ്യയ്‌ക്കും സാധിച്ചിരുന്നില്ല.

ലീഗില്‍ വലൻസിയക്കെതിരെയാണ് റയലിന്‍റെ അടുത്ത മത്സരം. പോയിന്‍റ് പട്ടികയിലെ 9-ാം സ്ഥാനക്കാരാണ് വലൻസിയ. മാര്‍ച്ച് മൂന്നിനാണ് ഈ പോരാട്ടം.

Also Read : ഗെറ്റാഫയ്‌ക്കെതിരെ തകര്‍പ്പൻ ജയം, ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തേക്കെത്തി ബാഴ്‌സലോണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.