ETV Bharat / sports

ബാറ്റിങ്ങുമില്ല ബോളിങ്ങുമില്ല, ഫീല്‍ഡറായി കളിക്കാം; മൂന്നാം ടെസ്റ്റില്‍ അശ്വിന് പകരം ദേവ്‌ദത്ത് പടിക്കല്‍ - ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്

രാജ്‌കോട്ട് ടെസ്റ്റില്‍ ദേവ്‌ദത്ത് പടിക്കല്‍ സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറുടെ റോളില്‍. താരം കളിക്കാനിറങ്ങിയത് രവിചന്ദ്രന്‍ അശ്വിന്‍റെ അഭാവത്തില്‍.

Ravichandran Ashwin  Devdutt padikkal  Ravichandran Ashwin Substitute  ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്  ദേവ്‌ദത്ത് പടിക്കല്‍
Ravichandran Ashwin Substitute Fielder Devdutt padikkal
author img

By ETV Bharat Kerala Team

Published : Feb 17, 2024, 10:53 AM IST

Updated : Feb 17, 2024, 11:13 AM IST

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ (India vs England 3rd Test) നാട്ടിലേക്ക് മടങ്ങിയ രവിചന്ദ്രന്‍ അശ്വിന് (Ravichandran Ashwin) പകരക്കാരനായി ദേവ്‌ദത്ത് പടിക്കല്‍ (Devdutt Padikkal) ഫീല്‍ഡില്‍. കുടുംബത്തില്‍ ഒരാളുടെ ചികിത്സ ആവശ്യങ്ങള്‍ക്കായാണ് അശ്വിന്‍ മത്സരത്തില്‍ നിന്നും പിന്മാറിയതെന്നാണ് ബിസിസിഐ നല്‍കിയ സ്ഥിരീകരണം. അതേസമയം, അമ്മയ്‌ക്ക് സുഖമില്ലാത്തതുകൊണ്ടാണ് അശ്വിന്‍ ചെന്നൈയിലേക്ക് പോയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല (Rajiv Shukla) നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് അശ്വിന്‍റെ പകരക്കാരനായി ദേവ്‌ദത്ത് പടിക്കല്‍ മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. ഫീല്‍ഡറായി ഗ്രൗണ്ടില്‍ ഇറങ്ങിയ ദേവ്‌ദത്തിന് മത്സരത്തില്‍ ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും സാധിക്കില്ല. ഒരു താരത്തിന് ഗുരുതരമായി പരിക്കേറ്റ് കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൺകഷൻ സബ് ആയി എത്തുന്നവര്‍ക്ക് മാത്രമാണ് ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ച് ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും കഴിയുന്നത്.

നേരത്തെ, മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ സാക്‌ ക്രാവ്‌ലിയുടെ വിക്കറ്റ് നേടിയത് അശ്വിന്‍ ആയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറാനും അശ്വിന് സാധിച്ചു. അനില്‍ കുംബ്ലെയാണ് ഈ നേട്ടത്തിലേക്ക് എത്തിയ ആദ്യ ഇന്ത്യൻ ബൗളര്‍ (R Ashwin Become The 2nd Indian To Took 500 Test Wickets).

അതേസമയം, അശ്വിന്‍റെ അഭാവത്തില്‍ രവീന്ദ്ര ജഡേജ (Ravindra Jadeja), കുല്‍ദീപ് യാദവ് (Kuldeep Yadav) എന്നിവര്‍ക്കാണ് ഇംഗ്ലീഷ് ബാറ്റര്‍മാരെ കറക്കി വീഴ്‌ത്താനുള്ള ചുമതല. അതുകൊണ്ട് തന്നെ ഇരുവരുടെയും ബൗളിങ് പ്രകടനം വരും മണിക്കൂറുകളില്‍ ടീം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്.

കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍: അന്തരിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററുമായ ദത്താജിറാവു ഗെയ്‌ക്‌വാദിനോടുള്ള (Dattajirao Gaekwad) ആദരസൂചകമായാണ് രാജ്‌കോട്ട് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ ടീം ഇന്ത്യ കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് കളിക്കാനിറങ്ങിയിരിക്കുന്നത്. 95കാരനായ ദത്ത ഗെയ്‌ക്‌വാദ് ഫെബ്രുവരി 13നായിരുന്നു മരിച്ചത്. 1959ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. രഞ്ജി ട്രോഫി 1957-58 സീസണില്‍ ചാമ്പ്യന്മാരായ ബറോഡയെ നയിച്ചതും ദത്ത ഗെയ്‌ക്‌വാദാണ്.

Also Read : 500 ടെസ്റ്റ് വിക്കറ്റ് നേട്ടം പിതാവിന് സമർപ്പിച്ച്‌ രവിചന്ദ്രൻ അശ്വിൻ

Last Updated : Feb 17, 2024, 11:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.