ETV Bharat / sports

രഞ്ജി ട്രോഫി ഫൈനല്‍; മുബൈ തിരിച്ചടിക്കുന്നു, വിദര്‍ഭയ്‌ക്ക് മൂന്ന് വിക്കറ്റ് നഷ്‌ടം

രഞ്ജി ട്രോഫി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈക്ക് മറുപടിക്ക് ഇറങ്ങിയ വിദര്‍ഭയ്‌ക്ക് ആദ്യ ദിനം അവസാനിക്കുമ്പോള്‍ 31 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടം.

Shardul Thakur  Mumbai vs Vidarbha  ശാര്‍ദുല്‍ താക്കൂര്‍  രഞ്‌ജി ട്രോഫി
Ranji Trophy Mumbai vs Vidarbha day 1 highlights
author img

By ETV Bharat Kerala Team

Published : Mar 10, 2024, 7:23 PM IST

മുംബൈ: രഞ്ജി ട്രോഫി (Ranji Trophy) ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ മുംബൈ തിരിച്ചടിക്കുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നേടിയ 224 റണ്‍സിന് മറുപടിക്കിറങ്ങിയ വിദര്‍ഭയ്‌ക്ക് ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടം (Mumbai vs Vidarbha). 31 റണ്‍സ് മാത്രമാണ് വിദര്‍ഭയുടെ സ്‌കോര്‍ ബോര്‍ഡിലുള്ളത്.

അഥര്‍വ ടൈഡെ (46 പന്തില്‍ 21), ആദിത്യ തക്കറെ (4 പന്തില്‍ 0) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. ധ്രുവ് ഷൊറേ (3 പന്തില്‍ 0), അമന്‍ മൊഖാദെ (15 പന്തില്‍ 8), കരുണ്‍ നായര്‍ (12 പന്തില്‍ 0) എന്നിവരുടെ വിക്കറ്റാണ് നഷ്‌ടമായത്. മുംബൈക്കായി ധവാല്‍ കുല്‍ക്കര്‍ണിക്ക് രണ്ട് വിക്കറ്റുകള്‍ നേടി. ശാര്‍ദുല്‍ താക്കൂറിന് ഒരു വിക്കറ്റുണ്ട്. നിലവില്‍ മുംബൈയേക്കാള്‍ 193 റണ്‍സിന് പിന്നിലാണ് വിദര്‍ഭ.

നേരത്തെ തകര്‍ച്ചയ്‌ക്ക് ശേഷമാണ് മുംബൈ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. 69 പന്തില്‍ 75 റണ്‍സടിച്ച ശാര്‍ദുല്‍ താക്കൂറാണ് (Shardul Thakur) ടീമിന്‍റെ ടോപ് സ്‌കോറര്‍. വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണര്‍മാരായ പൃഥ്വി ഷായും, ഭുപന്‍ ലാല്‍വാനിയും ആദ്യ വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്തതോടെ മുംബൈയുടെ തുടക്കം മികച്ചതായിരുന്നു.

ഭുപന്‍ ലാല്‍വാനിയെ (37) വീഴ്‌ത്തിയാണ് വിദര്‍ഭ ആദ്യ ബ്രേക്ക് ത്രൂ കണ്ടെത്തുന്നത്. പിന്നാലെ തന്നെ പൃഥ്വി ഷാ (46) തിരികെ കയറിയതോടെ വിദര്‍ഭ ബോളര്‍മാര്‍ പിടിമുറുക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ താരങ്ങളായ അജിന്‍ക്യ രഹാനെ (35 പന്തില്‍ 7), ശ്രേയസ് അയ്യര്‍ ( 1 പന്തില്‍ 7) എന്നിവര്‍ നിരാശപ്പെടുത്തി. മുഷീര്‍ ഖാന്‍ (12 പന്തില്‍ 6), ഹാര്‍ദിക് തമോറെ (41 പന്തില്‍ 5), ഷംസ് മുലാനി (37 പന്തില്‍ 13) എന്നിവര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല.

ALSO READ: ഇതു വെറും സാമ്പിള്‍ മാത്രം; ബോളര്‍മാരെ പറ പറത്തി സഞ്‌ജു- വീഡിയോ

എന്നാല്‍ വാലറ്റത്തെ കൂട്ടുപിച്ച് ശാര്‍ദുല്‍ നടത്തിയ പോരാട്ടം ടീമിനെ ഇരുന്നൂറ് കടത്തി. തുഷാര്‍ ദേശ്‌പാണ്ഡെ (34 പന്തില്‍ 14) കാര്യമായ പിന്തുണ നല്‍കി. തനുഷ്‌ കൊടിയാനാണ് (12 പന്തില്‍ 8) പുറത്തായ മറ്റൊരു താരം. അവസാന വിക്കറ്റായി ശാര്‍ദുല്‍ മടങ്ങിയപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണി (0) പുറത്താവാതെ നിന്നു.

ALSO READ: ഇനി മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ വണ്‍; ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ

എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതാണ് ശാര്‍ദുലിന്‍റെ ഇന്നിങ്‌. വിദര്‍ഭയ്‌ക്കായി ഹര്‍ഷ് ദുബെ, യഷ് താക്കൂര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യാദവിന് രണ്ട് വിക്കറ്റുണ്ട്.

ALSO READ: രോഹിത്തും ഇഷാനും, കോലിയും ഫാഫും അങ്ങ് മാറി നില്‍ക്കണം ; ഏറ്റവും മികച്ച ഓപ്പണിങ് ജോഡി മറ്റ് രണ്ട് താരങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.