ETV Bharat / sports

അശ്വിന് തിരുത്താന്‍ ആറ് റെക്കോര്‍ഡുകള്‍; പ്രതീക്ഷയോടെ ആരാധകര്‍ - R ASHWIN RECORDS - R ASHWIN RECORDS

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. അവിടെ ഇന്ത്യന്‍ ബൗളര്‍ അശ്വിനെ കാത്തിരിക്കുന്നത് ഒന്നല്ല, ആറ് റെക്കോര്‍ഡുകളാണ്. റെക്കോര്‍ഡുകളിലേക്കുളള അശ്വിന്‍റെ ദൂരം അറിയാം.

IND VS BAN  KANPUR TEST  രവിചന്ദ്രൻ അശ്വിന്‍ റെക്കോര്‍ഡ്  ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്
Ravichandran Ashwin (ANI)
author img

By ETV Bharat Sports Team

Published : Sep 26, 2024, 1:36 PM IST

കാൺപൂർ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ചെപ്പോക്കില്‍ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ രവിചന്ദ്രൻ അശ്വിന്‍റെ അതിലും മികച്ച പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ ഇന്നിങ്ങ്സില്‍ 113 റൺസ് അടിച്ചെടുത്ത അശ്വിന്‍ രണ്ടാം ഇന്നിങ്സില്‍ ബംഗ്ളാദേശിന്‍റെ ആറ് വിക്കറ്റുകളും പിഴുതു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (5 വിക്കറ്റ്) എന്ന ഷെയ്ൻ വോണിന്‍റെ നേട്ടത്തിനൊപ്പം അശ്വിന്‍ തന്‍റെ പേരും കുറിച്ചു.

അശ്വിനെ കാൺപൂരില്‍ കാത്തിരിക്കുന്ന ആറ് റെക്കോര്‍ഡുകളിലേക്കുളള ദൂരം

ഒരു വിക്കറ്റ് അകലെ: ടെസ്റ്റ് മല്‍സരത്തിലെ നാലാം ഇന്നിങ്സിൽ 100 ​​വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോര്‍ഡിന് വളരെ അടുത്താണ് ആര്‍ അശ്വിനുള്ളത്. ഈ റെക്കോര്‍ഡിലേക്ക് അശ്വിനുളളത് വെറും ഒരു വിക്കറ്റിന്‍റെ അകലമാണ്. അടുത്ത മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്‌ത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാകും അശ്വിന്‍.

മൂന്ന് വിക്കറ്റ് അകലെ: ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളർ എന്നതാണ് അടുത്ത നേട്ടം. മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ സഹീർ ഖാൻ്റെ 31 വിക്കറ്റ് നേട്ടം അശ്വിന് മറികടക്കാനാകും.ഇതേവരെ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ളാദേശിന്‍റെ 29 വിക്കറ്റുകളാണ് അശ്വിന്‍ എറിഞ്ഞിട്ടിരിക്കുന്നത്.

നാല് വിക്കറ്റ് ദൂരം: 2023-25 ​​ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം എന്നതാണ് അടുത്ത റെക്കോര്‍ഡ്. നാല് വിക്കറ്റുകൾ കൂടി നേടിയാൽ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡിന്‍റെ 52 വിക്കറ്റകള്‍ എന്ന നിലവിലെ റെക്കോര്‍ഡ് അശ്വിന് പൊളിക്കാനാകും.

അഞ്ച് വിക്കറ്റ് ദൂരം: ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം എന്നതാണ് അടുത്ത റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റിൽ 37 അഞ്ച് വിക്കറ്റ് നേട്ടങ്ങളുമായി ഓസ്ട്രേലിയൻ സ്‌പിന്നര്‍ ഷെയ്ൻ വോണുമായി അശ്വിൻ ഒപ്പത്തിനൊപ്പമാണ്. ഈ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടാനായാല്‍ ഓസ്ട്രേലിയന്‍ താരം ഷെയ്‌ന്‍ വോണിന് മുകളിലാകും അശ്വിന്‍റെ സ്ഥാനം. ഈ പട്ടികയിലെ ഒന്നാമനായ മുത്തയ്യ മുരളീധരനെ വരും വർഷങ്ങളിൽ മറികടക്കാൻ അശ്വിന് കഴിയും എന്നാണ് പ്രതീക്ഷ.

ഏഴ് വിക്കറ്റ് ദൂരം: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഏഴാമത്തെ ബൗളർ എന്ന നേട്ടത്തിലേക്ക് അശ്വിനുളളത് ഏഴ് വിക്കറ്റിന്‍റെ ദൂരമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ നഥാൻ ലിയോണിനെ മറികടക്കാന്‍ അശ്വിന് വേണ്ടത് വെറും ഏഴ് വിക്കറ്റുകള്‍ മാത്രം. നഥാൻ ലിയോണിന്‍ ഇതുവരെ നേടിയത് 530 വിക്കറ്റാണ്. 522 വിക്കറ്റുകള്‍ അശ്വിന്‍റെ പേരിലുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എട്ട് വിക്കറ്റ് ദൂരം: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ എട്ട് വിക്കറ്റ് കൂടി മതി 38 കാരനായ രവിചന്ദ്രന്‍ അശ്വിന്. 187 വിക്കറ്റകളുമായി നഥാൻ ലിയോൺ ആണ് ഇപ്പോള്‍ മുന്നില്‍. നിലവില്‍ അശ്വിന്‍റെ പേരില്‍ 180 വിക്കാറ്റാണുളളത്.

Also Read: രോഹിതിനും കോലിക്കും പ്രത്യേക പരിഗണന; ബിസിസിഐയെ വിമർശിച്ച് മുന്‍ താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.