ETV Bharat / sports

പിവി സിന്ധു വിവാഹിതയാവുന്നു; ചടങ്ങ് ഡിസംബർ 22ന് ഉദയ്‌പൂരിൽ - PV SINDHU WEDDING

ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടിയ സിന്ധു, ഇന്ത്യയുടെ ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ്.

WHO IS VENKATA DATTA SAI  PV Sindhu  പിവി സിന്ധു വിവാഹം  LATEST MALAYALAM NEWS
PV Sindhu (ANI)
author img

By ETV Bharat Sports Team

Published : Dec 3, 2024, 11:31 AM IST

ന്യൂഡൽഹി: ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോസിഡെക്‌സ് ടെക്‌നോളജീസ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ വെങ്കട ദത്ത സായി ആണ് വരന്‍. ഡിസംബർ 22ന് ഉദയ്‌പൂരിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ഡിസംബർ 24ന് ഹൈദരാബാദില്‍ റിസപ്ഷൻ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇരു കുടുംബങ്ങൾക്കും പരസ്‌പരം അറിയാമായിരുന്നു, എന്നാൽ ഒരു മാസം മുമ്പാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്‍റെ പിതാവ് പിവി രമണ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ജനുവരി മുതൽ സിന്ധുവിന് തെരക്കേറിയ ഷെഡ്യൂള്‍ ഉള്ളതിനാലാണ് ഡിസംബറിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചതെന്നും രമണ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് സിന്ധു. ഒളിമ്പിക്‌സില്‍ വെള്ളിയും വെങ്കലവും (റിയോ 2016, ടോക്കിയോ 2020) നേടിയ താരം 2019- ലോക ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണവും നേടിയിരുന്നു. ഇതുള്‍പ്പെടെ അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ സ്വന്തമാക്കാന്‍ സിന്ധുവിന് കഴിഞ്ഞിട്ടുണ്ട്. 2017-ല്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്താനും സിന്ധുവിനായി.

ALSO READ: സയ്യിദ് മോദി ബാഡ്‌മിന്‍റണില്‍ പിവി സിന്ധുവിനും ലക്ഷ്യ സെന്നിനും കിരീടം

പരിക്കും മോശം ഫോമും വലച്ചതിനെ തുടര്‍ന്ന് രണ്ടു വർഷത്തിലധികം നീണ്ടുനിന്ന കിരീടവരൾച്ചയ്ക്കു ശേഷം കഴിഞ്ഞ സയ്യിദ് മോദി ഇന്‍റര്‍നാഷണലില്‍ സിന്ധു വിജയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.