ETV Bharat / sports

പ്രോ കബഡി ലീഗ് സീസൺ 11 താരലേലം; രണ്ടാംദിനം താരങ്ങളെ ടീമുകള്‍ സ്വന്തമാക്കിയത് അരക്കോടിയിലേറെ രൂപയ്‌ക്ക് - PKL

പ്രോ കബഡി ലീഗ് (പികെഎൽ) സീസൺ 11 ന്‍റെ താരലേലത്തിന്‍റെ രണ്ടാംദിനത്തില്‍ അജിത് വി കുമാറിനെ 66 ലക്ഷം രൂപയ്ക്ക് പുനേരി പൾട്ടാൻ സ്വന്തമാക്കി.

PRO KABADDI LEAGUE  PRO KABADDI LEAGUE SEASON 11  PRO KABADDI LEAGUE STAR AUCTION  മഷാൽ സ്‌പോർട്‌സ്
Pro Kabaddi League Season 11 Star Auction (IANS)
author img

By ETV Bharat Sports Team

Published : Aug 17, 2024, 3:36 PM IST

മുംബൈ: മഷാൽ സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന പ്രോ കബഡി ലീഗ് (പികെഎൽ) സീസൺ 11 ന്‍റെ താരലേലത്തിന്‍റെ രണ്ടാംദിനത്തില്‍ അജിത് വി കുമാറിനെ 66 ലക്ഷം രൂപയ്ക്ക് പുനേരി പൾട്ടാൻ സ്വന്തമാക്കിയപ്പോൾ സി കാറ്റഗറിയിലെ ഏറ്റവും വിലകൂടിയ താരമായി മാറി അജിത്. 63 ലക്ഷം രൂപയ്ക്കാണ് ജയ് ഭഗവാനെ ബെംഗളൂരു ബുൾസ് സ്വന്തമാക്കിയത്.

ഡി വിഭാഗത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി അർജുൻ രതിയും ഉയർന്നു. 41 ലക്ഷം രൂപയ്ക്കാണ് ബംഗാൾ വാരിയേഴ്‌സ് അര്‍ജുനെ സ്വന്തമാക്കിയത്. മുഹമ്മദ് അമനെ 16.2 ലക്ഷം രൂപയ്ക്ക് പുനേരി പൾട്ടാൻ ടീമും 14.2 ലക്ഷം രൂപയ്ക്ക് സ്റ്റുവർട്ട് സിങ്ങിനെ യു മുംബയും സ്വന്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ഏറ്റവും വിലയേറിയ താരമായി തമിഴ് തലൈവാസിന്‍റെ സച്ചിൻ. 2.15 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ വാങ്ങിയത്. ഇത്രയും വലിയ ലേലം എനിക്കായി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ലായെന്ന് സച്ചിൻ പറഞ്ഞു. തമിഴ് തലൈവാസിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തീർച്ചയായും എന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്ന നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 1.725 കോടി രൂപയ്ക്ക് പവൻ സെഹ്‌രാവത് തെലുങ്ക് ടൈറ്റൻസിലേക്ക് മടങ്ങി. ലേലത്തിൽ 12 ഫ്രാഞ്ചൈസി ടീമുകൾ 118 കളിക്കാർക്കായി ലേലങ്ങൾ നടത്തി.

Also Read: ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയത്തുടക്കം, അരങ്ങേറ്റത്തിൽ ഹീറോയായി ജോഷ്വ സിർക്‌സി - English premier league

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.