തിരുവനന്തപുരം : കേരള സൂപ്പർ ലീഗിലെ തിരുവനന്തപുരം കൊമ്പൻസ് ടീമിനെ ബ്രസീലിയൻ താരം പാട്രിക് മോട്ട നയിക്കും. ഇന്ന് (സെപ്‌റ്റംബര്‍ 09) രാവിലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെ കോച്ച് സെർജിയോ അലക്‌സാൻദ്രെയാണ് പാട്രിക് മോട്ടയെ നായകനായി പ്രഖ്യാപിച്ചത്. ചടങ്ങിൽവച്ച് ടീമിന്‍റെ ഔദ്യോഗിക ജേഴ്‌സിയും ഗാനവും പുറത്തിറക്കി.
മന്ത്രി വി ശിവൻകുട്ടിയാണ് ടീമിന്‍റെ ജേഴ്‌സിയും ഫ്ലാഗും പുറത്തിറക്കിയത്. മുൻ മന്ത്രി ആന്‍റണി രാജു ടീമിന്‍റെ ഔദ്യോഗിക ഗാനവും പുറത്തിറക്കി. കാലിക്കറ്റ് എഫ്‌സിക്കെതിരെ നാളെ (സെപ്‌റ്റംബര്‍ 10) കോഴിക്കോടാണ് തിരുവനന്തപുരം കൊമ്പൻസിന്‍റെ ആദ്യ മത്സരം.
www.kombansfc.com, www.paytminsider.com എന്നീ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടി ജെ മാത്യു, കെ സി ചന്ദ്രഹാസൻ, എൻ എസ് അഭയകുമാർ, ആർ അനിൽകുമാർ, ക്രിസ് ഗോപാലകൃഷ്‌ണൻ, കെ മുരളീധരൻ, രവി പിള്ള, എസ് ഡി ഷിബുലാൽ, ഇ എം നജീബ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി തുടങ്ങിയവരാണ് ടീമിന്‍റെ ഉടമകൾ. അദാനി സ്പോർട്‌സുമായും തിരുവനന്തപുരം കൊമ്പൻസ് കൈകോർക്കുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അദാനി സ്പോർട്‌സ് പ്രതിനിധി അശ്വനി ഗുപ്‌തയും ചടങ്ങിൽ പങ്കെടുത്തു. ടീമിന്‍റെ പരിശീലന മത്സരങ്ങൾ ജി വി രാജ സ്പോർട്‌സ് സ്‌കൂളിലാണ് നടക്കുന്നത്. കിംസ് ഹെൽത്താണ് ടീമിന്‍റെ ഹെൽത്ത് കെയർ പങ്കാളി.
കോളജ് ടീമുകളിൽ ഗോളിയായിരുന്നു എന്ന് ആന്‍റണി രാജു
രാഷ്ട്രീയ പ്രവർത്തനത്തിന് മുൻപ് കോളജ് ടീമുകളിൽ താൻ ഗോളിയായിരുന്നു എന്ന് ചടങ്ങിൽ മുൻ മന്ത്രി ആന്‍റണി രാജു പറഞ്ഞു. വേദിയിലുള്ള പലർക്കും ഫുട്ബോളുമായി ബന്ധമില്ല. എന്നാൽ തനിക്ക് ഏറെ കാലമായി ഫുട്ബോളുമായി ബന്ധമുണ്ട്. രാജഗിരി കോളജിലും, സെന്‍റ് സേവിയേഴ്‌സ് കോളജിലും ഫുട്ബോൾ ടീമുകളിലായിരുന്നു താൻ ഗോളിയായിരുന്നതെന്ന് ആന്‍റണി രാജു എംഎൽഎ പറഞ്ഞു.
Also Read: സാംബാ താളവുമായി 6 ബ്രസീലിയൻ താരങ്ങള്‍; കേരള സൂപ്പര്‍ ലീഗില്‍ കരുത്ത് കാട്ടാൻ തിരുവനന്തപുരം കൊമ്പൻസ്