പാരീസ്: പാരാലിമ്പിക്‌സിൽ വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ പ്രീതി പാലിന് വെങ്കലം. ടി 35 വിഭാഗത്തില്‍ പ്രീതി 14.21 സെക്കൻഡ് വ്യക്തിഗത സമയത്തോടെയാണ് മെഡൽ സ്വന്തമാക്കിയത്. ചൈനീസ് താരം ഷൗ സിയ (13.58 സെക്കൻഡ്), ഗുവോ ക്വിയാൻക്യാൻ (13.74 സെക്കൻഡ്) എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും നേടി.
ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് (2024), ഇന്ത്യൻ ഓപ്പൺ പാരാ അത്‌ലറ്റിക്‌സ് ഇന്‍റര്‍നാഷണൽ ചാമ്പ്യൻഷിപ്പ് (2024) എന്നിവയില്‍ പ്രീതി രണ്ട് സ്വർണവും ദേശീയ പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ (2024) രണ്ട് വെങ്കല മെഡലുകളും നേടിയിട്ടുണ്ട്.
Medal Alert🚨
— SAI Media (@Media_SAI) August 30, 2024
3⃣rd🎖️medal for #TeamIndia as Preeti Pal glows in her debut #Paralympics.
Despite stiff competition, Preeti turned up with her personal best performance.
The 23-year-old finished the 100m run within 14.21 seconds and sealed India's second Bronze so far at the… pic.twitter.com/dTzMnNMgGs
നേരത്തെ നടന്ന ഷൂട്ടിങ് മത്സരത്തിലും ഇന്ത്യ കസറിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച്1 ഇനത്തില്‍ 249.7 സ്‌കോറോടെ ആവണി ലേഖര സ്വർണം നേടിയപ്പോൾ മോണ അഗർവാൾ 228.7 സ്‌കോറുമായി വെങ്കല മെഡൽ നേടി. ഹൈപ്പർടോണിയ, അറ്റാക്സിയ, അഥെറ്റോസിസ്, സെറിബ്രൽ പാൾസി തുടങ്ങിയ കോർഡിനേഷൻ വൈകല്യങ്ങളുള്ള കായികതാരങ്ങൾക്കാണ് ടി35 വിഭാഗം.