ETV Bharat / sports

ക്വാർട്ടർ ഫൈനലിൽ ഗുസ്‌തി താരം റിതിക ഹൂഡ പരാജയപ്പെട്ടു - Ritika lost in the quarterfinals - RITIKA LOST IN THE QUARTERFINALS

മത്സരത്തിലെ അവസാന പോയിന്‍റ് നേടിയാണ് കിർഗിസ്ഥാന്‍റെ അപാരി മെഡെറ്റ് കൈസി വിജയിയായത്. മത്സരത്തിൽ മുഴുവൻ കരുത്ത് കാണിച്ച റിതികയ്‌ക്ക് വിജയിക്കാനായില്ല.

PARIS OLYMPICS 2024  RITIKA HOODA  ഒളിമ്പിക്‌സ് ഗുസ്‌തി മത്സരം  റിതിക ഹൂഡ പരാജയപ്പെട്ടു
Ritika Hooda (AP)
author img

By ETV Bharat Sports Team

Published : Aug 10, 2024, 5:28 PM IST

പാരീസ്: ഗുസ്‌തിയില്‍ വനിതകളുടെ 76 കിലോഗ്രാം വിഭാഗം ക്വാർട്ടർ മത്സരത്തിൽ ഇന്ത്യയുടെ ഗുസ്‌തി താരം റിതിക ഹൂഡയ്ക്ക് തോൽവി. കിർഗിസ്ഥാന്‍റെ അപാരി മെഡെറ്റ് കൈജിയാണ് റിതികയെ പരാജയപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു.

മത്സരത്തിലെ അവസാന പോയിന്‍റ് നേടിയാണ് കിർഗിസ്ഥാന്‍റെ അപാരി മെഡെറ്റ് കൈസി വിജയിയായത്. മത്സരത്തിൽ മുഴുവൻ കരുത്ത് കാണിച്ച റിതികയ്‌ക്ക് നിർഭാഗ്യവശാൽ തോൽവി നേരിടേണ്ടി വന്നു.

76 കിലോഗ്രാം ഗുസ്തിയിൽ റിപ്പച്ചേജിലൂടെ റിതിക വെങ്കല മെഡലിനായുള്ള പ്രതീക്ഷയിലാണ്. കൈസി ഫൈനലിൽ എത്തിയാൽ റിതിക വെങ്കല മെഡൽ മത്സരം കളിക്കും. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യൻ താരം 2024 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ഹംഗറിയുടെ ബെർണാഡെറ്റ് നാഗിയെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷം ലോക അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ റിതിക സ്വർണം നേടിയിരുന്നു.

Also Read: കൂടുതല്‍ മെഡലുകള്‍ നേടിയിട്ടും മെഡൽ പട്ടികയിൽ ഇന്ത്യ പാക്കിസ്ഥാന് പിന്നിലോ..! കാരണമറിയാം - Olympics medal Table

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.