ETV Bharat / sports

ഒളിമ്പിക്‌സിന് ഇന്ന് സമാപനം; പിആർ ശ്രീജേഷും മനുഭാക്കറും ഇന്ത്യന്‍ പതാകയേന്തും - PARIS OLYMPICS 2024 - PARIS OLYMPICS 2024

പാരീസ് ഒളിമ്പിക്‌സ് സമാപന ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി 12.30 (ഓഗസ്റ്റ് 12) നടക്കും. പാരിസിലെ സ്റ്റാഡെ ഡെ ഫ്രാൻസിലാണ് ചടങ്ങുകൾ നടക്കുക.

PARIS OLYMPICS  INDIA IN OLYMPICS  OLYMPICS CLOSING CEREMONY  PR SRIJEESH
PARIS OLYMPICS 2024 (AFP)
author img

By ETV Bharat Sports Team

Published : Aug 11, 2024, 8:00 PM IST

പാരീസ്: ലോക കായിക മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും. സമാപനത്തില്‍ 80,000 കാണികൾ മനോഹര കാഴ്‌ചയ്ക്ക് സാക്ഷ്യം വഹിക്കും. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പിആർ ശ്രീജേഷും മനുഭാക്കറും ഇന്ത്യന്‍ പതാക വഹിക്കും. ഇക്കുറി ഇന്ത്യക്ക് വേണ്ടവിധം മത്സരങ്ങളില്‍ ശോഭിക്കാനായില്ല. ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഉൾപ്പടെ ആറ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിൽ നാൽപത്തിയെട്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 71 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാരീസില്‍ മത്സരിച്ച പലവിഭാഗങ്ങളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. ജാവലിന്‍ താരം നീരജ് ചോപ്ര വെള്ളി മെഡലാണ് കരസ്ഥമാക്കിയത്. ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നിലനിർത്തി. മനു ഭാകർ,സരബ്‌ജ്യോത് സിങ്, സ്വപ്നിൽ കുസാലെ, അമൻ സെഹ്‌റാവത്ത് എന്നിവരാണ് രാജ്യത്തിനായി മെഡൽ നേടിയത്.

നിലവില്‍ മെഡല്‍ പട്ടികയില്‍ ചെെനയും അമേരിക്കയും ഇഞ്ചോടിച്ച് പോരാട്ടത്തിലാണ്. ഒരു സ്വര്‍ണമെഡലിന്‍റെ വ്യത്യാസത്തിലാണ് ചെെന മുന്നിട്ട് നില്‍ക്കുന്നത്. സമാപന ചടങ്ങിൽ ഒളിമ്പിക് ജ്വാല കെടുത്തുകയും ഒളിമ്പിക് പതാക 2028 ലോസ് ഏഞ്ചൽസ് ഓർഗനൈസിങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്യും.

ചടങ്ങില്‍ ഏരിയൽ പെർഫോമൻസുകൾ, അതിശയിപ്പിക്കുന്ന ലൈറ്റ് ഇഫക്റ്റുകൾ, ജനപ്രിയ സെലിബ്രിറ്റികളുടെ സാന്നിധ്യം എന്നിവ ഉണ്ടായിരിക്കും. സമാപന ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി 12.30 (ഓഗസ്റ്റ് 12) നടക്കും. പാരിസിലെ സ്റ്റാഡെ ഡെ ഫ്രാൻസിലാണ് ചടങ്ങുകൾ നടക്കുക.

Also Read: പാരീസില്‍ ട്രിപ്പിൾ മെഡൽ നേട്ടവുമായി നെതർലൻഡ്‌സിന്‍റെ സിഫാൻ ഹസ്സൻ ചരിത്രമെഴുതി - Paris olympics 2024

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.