ETV Bharat / sports

പാരിസ് ഒളിമ്പിക്‌സ്‌: പിവി സിന്ധുവിന് ഗ്രൂപ്പില്‍ ദുര്‍ബലരായ എതിരാളികള്‍; ക്വാര്‍ട്ടര്‍ പിന്നിട്ടാല്‍ മെഡലുറപ്പിക്കാം - PV Sindhu in Paris Olympics

author img

By ETV Bharat Kerala Team

Published : Jul 13, 2024, 5:00 PM IST

ഒളിമ്പിക്‌സ്‌ ബാഡ്‌മിന്‍റണില്‍ ഇന്ത്യക്ക് സന്തോഷ വാര്‍ത്ത, ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇന്ത്യയുടെ മുന്‍ നിര താരങ്ങള്‍ക്ക് എളുപ്പം മുന്നേറാവുന്ന തരത്തിലുള്ള എതിരാളികള്‍.

Paris Olympics badminton draw  PARIS OLYMPICS 2024  പാരിസ് ഒളിമ്പിക്‌സ്‌ 2024  INDIAN SHUTTLERS IN PARIS OLYMPICS
PV SINDHU (Etv Bharat)

പാരിസിലെ ലാ ഷാഫെല്ലാ അറീനയില്‍ ഒളിമ്പിക്‌സ്‌ ബാഡ്‌മിന്‍റണ്‍ മത്സരങ്ങള്‍ ആരംഭിച്ചില്ല. അതിനു മുമ്പേ തന്നെ ഒളിമ്പിക്‌സ്‌ ബാഡ്‌മിന്‍റണില്‍ ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയുടെ മുന്‍ നിര താരങ്ങള്‍ക്ക് ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ എളുപ്പം മുന്നേറാവുന്ന തരത്തിലുള്ള എതിരാളികളെയാണ് കിട്ടിയിരിക്കുന്നത്. മലേഷ്യയിലെ ക്വാലാലമ്പൂരിലെ ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍ ആസ്ഥാനത്ത് വെള്ളിയാഴ്‌ചയായിരുന്നു ഗ്രൂപ്പ് സ്റ്റേജ് എതിരാളികളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് നടന്നത്.

ബാഡ്‌മിന്‍റണില്‍ രണ്ടു തവണ ഇന്ത്യക്കു വേണ്ടി മെഡലണിഞ്ഞ വനിത ഷട്‌ലര്‍ പിവി സിന്ധുവിന് പാരിസില്‍ ഗ്രൂപ്പ് സ്റ്റേജില്‍ കളിക്കേണ്ടത് താരതമ്യേന ദുര്‍ബലരായ എതിരാളികളടങ്ങിയ എം ഗ്രൂപ്പില്‍. ലോക റാങ്കിങ്ങില്‍ പതിമൂന്നാം സ്ഥാനത്തുള്ള സിന്ധുവിന് നേരിടാനുള്ളത്. ലോക 75 ആം നമ്പര്‍ എസ്റ്റോണിയയില്‍ നിന്നുള്ള ക്രിസ്റ്റിന്‍ കൂബ, 111 ആം റാങ്കു കാരി മാലിദ്വീപിലെ ഫാത്തിമ നാബാഹ അബ്‌ദുള്‍ റസാഖ് എന്നിവരെയാണ്.

ഒളിമ്പിക്‌സില്‍ പത്താം റാങ്കുള്ള സിന്ധു ഗ്രൂപ്പ് സ്റ്റേജില്‍ എതിരാളികളെ കീഴടക്കി മുന്നേറിയാല്‍ ചൈനീസ് താരവും രണ്ടു തവണ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവുമായ ഹി ബിംഗ്‌ജിയാവോയെയാവും പ്രീക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക. മികച്ച ട്രാക്ക് റെക്കോഡല്ലെങ്കിലും ഇരുവരും 19 മത്സരങ്ങളില്‍ നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ 10 തവണ ചൈനീസ് താരം വിജയിച്ചപ്പോള്‍ 9 പ്രാവശ്യം സിന്ധുവിനായിരുന്നു ജയം. അവിടെ സിന്ധുവിന് ജയിക്കാനായാല്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ തന്നെ ചെന്‍ യു ഫീ ആകും ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവിന്‍റെ എതിരാളി.

പുരുഷ വിഭാഗത്തില്‍ ലോക റാങ്കിങ്ങില്‍ പതിമൂന്നാം സ്ഥാനത്തുള്ള മലയാളി താരം എച്ച്എസ് പ്രണോയ്‌ ഗ്രൂപ്പ് കെയിലാണ് ഇറങ്ങുന്നത്. 70 ആം റാങ്കുകാരനായ വിയറ്റ്നാമിന്‍റെ ലെ ഡക് ഫാറ്റ്, 82 ആം റാങ്കുകാരനായ ജര്‍മനിയുടെ ഫാബിയാന്‍ റോത്ത് എന്നിവരെയാണ് നേരിടാനുള്ളത്.

സീഡ് ചെയ്യപ്പെടാത്ത ഇന്ത്യയുടെ ലക്ഷ്യ സെന്‍ എല്‍ ഗ്രൂപ്പില്‍ ലോക മൂന്നാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ നേരിടണം. നിലവിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ കൂടിയായ ജോനാഥന്‍ ക്രിസ്റ്റിക്ക് ലക്ഷ്യ സെന്നിന് മേല്‍ നേരിയ ആധിപത്യമുണ്ട്. ഇരുവരും അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലു തവണയും ജയം ക്രിസ്റ്റിക്കായിരുന്നു. എച്ച് എസ് പ്രണോയിയും ലക്ഷ്യ സെന്നും അവരുടെ ഗ്രൂപ്പ് മത്സരങ്ങള്‍ വിജയിച്ചെത്തിയാല്‍ പ്രീക്വാര്‍ട്ടറില്‍ ഒരു പക്ഷേ നേര്‍ക്കുനേര്‍ ഏറ്റുമുട്ടേണ്ടി വന്നേക്കും.

അശ്വിനി പൊന്നപ്പ, തനിഷാ ക്രാസ്റ്റോ സഖ്യം വനിതാ ഡബിള്‍സില്‍ സി ഗ്രൂപ്പിലാണ് കളിക്കുക. നാലാം സീഡ് ജാപ്പനീസ് സഖ്യത്തെയാണ് അവര്‍ ആദ്യ മത്സരത്തില്‍ നേരിടേണ്ടത്. ഓസ്ട്രേല്യന്‍ കൊറിയന്‍ ജോഡികളും സി ഗ്രൂപ്പിലുണ്ട്. സാത്വിക് സായിരാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം മത്സരിക്കുന്ന പുരുഷ ഡബിള്‍സിലെ ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്.

ALSO READ: പാരീസ് ഒളിമ്പിക്‌സ്: ഇന്ത്യയുടെ ആദ്യ പോരാട്ടം ആര്‍ച്ചറിയില്‍; ഉദ്ഘാടന മാമാങ്കത്തിന് മുന്നേ കളത്തിലിറങ്ങാന്‍ ഇന്ത്യന്‍ അമ്പെയ്ത്ത് ടീം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.