ETV Bharat / sports

3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്‌ലെ ഫൈനലില്‍ - Avinish Sable advances to the final - AVINISH SABLE ADVANCES TO THE FINAL

ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ 3000 മീറ്റർ സ്റ്റീപ്പിൾചേസില്‍ ഫൈനലിൽ പ്രവേശിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻതാരം ഈയിനത്തിൽ ഒളിമ്പിക് ഫൈനലിലെത്തുന്നത്.

PARIS OLYMPICS  3000M STEEPLECHASE FINAL  ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ  AVINASH SABLE
Avinash Sable (AP)
author img

By ETV Bharat Sports Team

Published : Aug 6, 2024, 12:43 PM IST

പാരീസ്: അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ 3000 മീറ്റർ സ്റ്റീപ്പിൾചേസില്‍ ഫൈനലിൽ പ്രവേശിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻതാരം ഈയിനത്തിൽ ഒളിമ്പിക് ഫൈനലിലെത്തുന്നത്. റൗണ്ട് ഒന്നിലെ ഹീറ്റ് 2 ൽ 8:15.43 സമയത്തില്‍ അഞ്ചാമതായാണ് അവിനാഷ് ഫിനിഷ് ചെയ്‌തത്. നിലവിൽ ലോക റാങ്കിങ്ങിൽ 15-ാം സ്ഥാനത്താണ് സാബ്‌ലെ.

ലോക നാലാം നമ്പർ എത്യോപ്യൻ ഓട്ടക്കാരൻ സാമുവൽ ഫയർവു, ലോക മൂന്നാം നമ്പർ താരം കെനിയയുടെ എബ്രഹാം കിബിവോട്ട്, ഒമ്പതാം നമ്പർ ജപ്പാന്‍റെ റ്യൂജി മിയുറ എന്നിവര്‍ക്ക് പിന്നിലായാണ് അവിനാഷ് ഓട്ടം പൂര്‍ത്തിയാക്കിയത്. ഓരോ ഹീറ്റിലെയും ആദ്യ അഞ്ച് അത്‌ലറ്റുകളാണ് ഫൈനലിലെത്തിയത്.

പാരീസ് ഗെയിംസ് തുടങ്ങും മുമ്പ് അവിനാഷ് പത്താം തവണയും ദേശീയ റെക്കോർഡ് തകർത്തിരുന്നു. ഞായറാഴ്ച നടന്ന പാരീസ് ഡയമണ്ട് ലീഗിൽ 8:09.91 സമയമാണ് നേടിയത്. നാല് വർഷം മുമ്പ് ഹീറ്റ്‌സിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് ശേഷം അവിനാഷ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. എന്നാൽ എല്ലാ ഹീറ്റുകളിലും ഏറ്റവും വേഗതയേറിയ നോൺ-ക്വാളിഫയർ ആയിരുന്നു അവിനാഷ് സാബ്‌ലെ.

Also Read: പാരിസ് ഒളിമ്പിക്‌സ്: പുരുഷ ഹോക്കി സെമി ഫൈനല്‍ ഇന്ന്; പിആര്‍ ശ്രീജേഷിന്‍റെ വിജയം പ്രതീക്ഷിച്ച് കുടുംബം - P R SREEJESH IN PARIS OLYMPICS

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.