പാരിസ്: ഒളിമ്പിക്‌സ് ആര്‍ച്ചറിയിലും ചരിത്രം പിറന്നു. ആര്‍ച്ചറിയില്‍ അങ്കിത ഭഗത്തും ധീരജ് ബൊമ്മദേവരയും അടങ്ങിയ ഇന്ത്യന്‍ മിക്‌സഡ് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍. സ്പെയിനിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. ആദ്യ സെറ്റ് 38-37 എന്ന സ്കോര്‍ നേടി ഇന്ത്യന്‍ ടീം രണ്ട് പോയിന്‍റ് സ്വന്തമാക്കിയിരുന്നു.
രണ്ടാം സെറ്റില്‍ ഇരു ടീമുകളും 38 പോയിന്‍റ് വീതം നേടി തുല്യത പാലിച്ച് ഓരോ പോയിന്‍റ് പങ്കു വച്ചു. മൂന്നാം സെറ്റ് 37-36 എന്ന സ്കോര്‍ സ്പെയിന്‍ നേടിയതോടെ പോയിന്‍റ് 3-3 എന്ന നിലയില്‍ തുല്യമായി. നാലാം സെറ്റില്‍ 37- 36 എന്ന പോയിന്‍റ് ഇന്ത്യ നേടി 5-3 ന് മുന്നിലെത്തി.
അങ്കിത ഭഗതിനെ അപേക്ഷിച്ച് ധീരജ് ബൊമ്മദേവരയുടെ ഷോട്ടുകളേറെയും പെര്‍ഫെക്റ്റായിരുന്നു. 2004 മുതല്‍ ആര്‍ച്ചറിയില്‍ പല തവണ ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടര്‍ വരെ എത്തിയിരുന്നു. 2004ലും 2008ലും 2016ലും ഇന്ത്യന്‍ വനിത ടീമും 2020ല്‍ ഇന്ത്യന്‍ പുരുഷ ടീമും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു.
Also Read: മനു ഭാക്കര്‍ ഹാട്രിക്കിലേക്ക്; 25 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഫൈനലില്‍